/indian-express-malayalam/media/media_files/uploads/2021/03/pearlish.jpg)
സോഷ്യല്‍ മീഡിയ ഏറെ ആഘോഷമാക്കിയ ഒന്നാണ് ബിഗ് ബോസ് മലയാളം മുന്‍താരങ്ങളായ പേളി മാണി-ശ്രീനീഷ് അരവിന്ദ് എന്നിവരുടെ ഒന്നിക്കലും അവരുടെ മകളുടെ ജനനവും. ഇന്‍സ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയവയില്‍ സജീവ സാന്നിധ്യമായ ഇരുവരും, ഒരുമിച്ചുള്ള ജീവിതത്തിന്റെ ഓരോ ഘട്ടവും തങ്ങളുടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ടായിരുന്നു.
Read More: അവള്‍ക്കൊപ്പം എപ്പോഴുമുള്ളത് ആരാണെന്നോ?; കുഞ്ഞിന്റെ വിശേഷങ്ങളുമായി പേളി
പേളിഷ് എന്ന് സോഷ്യല്‍ മീഡിയ ലോകം സ്നേഹപൂര്‍വ്വം വിളിക്കുന്ന ഈ ദമ്പതികള്‍ക്ക് പത്ത് ദിവസങ്ങള്‍ക്ക് മുന്‍പാണ് ആദ്യത്തെ കുഞ്ഞുണ്ടായത്. മകൾക്ക് പത്ത് ദിവസം തികയുന്ന ദിവസം മനോഹരമായൊരു ചിത്രമാണ് പേളിയും ശ്രീനിഷും പങ്കുവച്ചിരിക്കുന്നത്.
"ഞങ്ങളുടെ ഹൃദയത്തിന് ഇന്ന് 10 ദിവസം തികയുന്നു. ഓരോ നിമിഷവും പകർത്തി അത് ഞങ്ങളുടെ ഓർമയിൽ സൂക്ഷിക്കാൻ ആഗ്രഹിക്കുന്നു. അച്ഛന്റേയും അമ്മയുടേയും ലോകമാണ് താനെന്ന് അവൾക്കറിയാം. അവൾക്കറിയാം ഞങ്ങൾ അവളെ നിരുപാധികമായി സ്നേഹിക്കുന്നുവെന്ന്... അവൾ ഞങ്ങളുടെ ജീവിതത്തിലേക്ക് കൂടുതൽ വെളിച്ചവും സ്നേഹവും കൊണ്ടുവന്നു... ഇന്ന് രാത്രി ഉറങ്ങുമ്പോൾ ഞങ്ങളുടെ മനസ്സിൽ ഒരു തോന്നൽ നിലനിൽക്കുന്നു ... “ദൈവത്തിന് നന്ദി ... ഈ മാലാഖയെ നൽകി അനുഗ്രഹിച്ചതിന് നന്ദി,” എന്ന കുറിപ്പോടെയാണ് പേളി മകളുടെ ചിത്രം പങ്കു വച്ചത്.
Read Here: എങ്ങനെ പോസ് ചെയ്യണം എന്ന് പറഞ്ഞു കൊടുക്ക്; നിലയുടെ പേരിടല്‍ വിശേഷങ്ങള്‍, വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us