മലയാളം സോഷ്യല്‍ മീഡിയയുടെ കണ്ണിലുണ്ണികളാണ് പേളി മാണി-ശ്രീനീഷ് അരവിന്ദ് ദമ്പതികള്‍. ‘ബിഗ് ബോസ്സ്’ മലയാളത്തില്‍ തുടങ്ങിയ ഇവരുടെ പ്രണയ ബന്ധം വിവാഹത്തില്‍ എത്തിയതും ഇവര്‍ക്ക് ഒരു മകള്‍ ജനിച്ചതുമെല്ലാം ഇവരും ഇവരുടെ ആരാധകരും ആഘോഷമാക്കിയിരുന്നു. മകളുടെ ജനന വീഡിയോ തന്‍റെ ഫോളോവേഴ്സിനായി പങ്കു വച്ച പേളി, ഇപ്പോഴിതാ, മകളുടെ പേരിടല്‍ ചടങ്ങിന്‍റെ വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ്.
ഈ വര്‍ഷം മാര്‍ച്ച് ഇരുപതിനായിരുന്നു പേളി-ശ്രീനീഷ് ദമ്പതികളുടെ മകള്‍ നിലയുടെ ജനനം. പട്ടുടുത്ത്, കരിവളയും കണ്മഷിയും അണിഞ്ഞ് അമ്മൂമ്മയുടെ മടിയില്‍ കിടക്കുന്ന കുഞ്ഞിന്റെ ചെവിയിലേക്ക് ശ്രീനീഷ്, പേളി എന്നിവര്‍ ‘നില’ എന്ന് മൂന്ന് തവണ ആചാരപ്രകാരം വിളിച്ചാണ് പേരിടല്‍ ചടങ്ങ് നടന്നത്.
Read Here: പേളിയും ശ്രീനിഷും ചേർന്നൊരു കുഞ്ഞാവയെ മേടിക്കാൻ പോയ കഥ; വീഡിയോ
”അവളെ ആദ്യമായി ഞങ്ങൾ കയ്യിലെടുത്തപ്പോൾ ചന്ദ്രനെ കയ്യിൽ പിടിച്ചിരിക്കുന്ന പോലത്തെ അനുഭവമാണ് ഞങ്ങൾക്കുണ്ടായത്. വളരെ വിലപ്പെട്ടത്. അത്തരമൊരു സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നു. അത് ശുദ്ധവും ദൈവികവുമായി അനുഭവപ്പെട്ടു. അതിനാലാണ് ചന്ദ്രൻ എന്നർഥം വരുന്ന നില എന്ന പേര് അവൾക്ക് നൽകിയത്.” എന്നാണ് മകളുടെ പേര് വെളിപ്പെടുത്തികൊണ്ട് പേളി കുറിച്ചത്.