Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

ഞങ്ങളുടെ പൊന്നോമന ‘നില ശ്രീനിഷ്’; മകളുടെ പേര് വെളിപ്പെടുത്തി പേളിയും ശ്രീനിഷും

എന്തുകൊണ്ടാണ് മകൾക്ക് നില എന്ന പേര് നൽകാനുളള കാരണവും പേളി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്

Pearle Maany, srinish, ie malayalam

മകളുടെ വരവോടെ പേളി മാണിയുടെയും ശ്രീനിഷിന്റെയും ലോകം അവൾക്കു ചുറ്റുമാണ്. കുഞ്ഞ് ജനിച്ചപ്പോൾ മുതലുളള വിശേഷങ്ങൾ പേളി ആരാധകരുമായി പങ്കുവയ്ക്കുന്നുണ്ടായിരുന്നു. കുഞ്ഞ് ജനിച്ച ദിവസം തന്നെ അവൾക്കൊപ്പമുളള ചിത്രം പേളി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരുന്നു. ഇപ്പോഴിതാ മകൾക്ക് 28 ദിവസം പൂർത്തിയായതിന്റെ ചടങ്ങിൽനിന്നുളള ചിത്രം പങ്കു വച്ചു കൊണ്ട്, തന്റെ പൊന്നോമനയുടെ പേര് ആരാധകരെ അറിയിച്ചിരിക്കുകയാണ് പേളി മാണി.

ശ്രീനിഷിനും മകൾക്കുമൊപ്പമുളള ചിത്രമാണ് പേളി ഷെയർ ചെയ്തത്. ”അവൾ വന്നിട്ട് 28 ദിവസമായി. അവൾ ഞങ്ങളുടെ ജീവിതം സന്തോഷവും നിറഞ്ഞതും സുന്ദരവുമാക്കി. മമ്മിയും ഡാഡിയും അവളെ ഒരുപാട് സ്നേഹിക്കുന്നു,” ചിത്രത്തിനൊപ്പം പേളി കുറിച്ചു. നില ശ്രീനിഷ് എന്നാണ് കുഞ്ഞിനു നൽകിയിരിക്കുന്ന പേര്. എന്തുകൊണ്ടാണ് മകൾക്ക് നില എന്ന പേര് നൽകാനുളള കാരണവും പേളി ഇൻസ്റ്റഗ്രാമിൽ പങ്കു വച്ചിട്ടുണ്ട്.

Read Here: എങ്ങനെ പോസ് ചെയ്യണം എന്ന് പറഞ്ഞു കൊടുക്ക്; നിലയുടെ പേരിടല്‍ വിശേഷങ്ങള്‍, വീഡിയോ

”അവളെ ആദ്യമായി ഞങ്ങൾ കയ്യിലെടുത്തപ്പോൾ ചന്ദ്രനെ കയ്യിൽ പിടിച്ചിരിക്കുന്ന പോലത്തെ അനുഭവമാണ് ഞങ്ങൾക്കുണ്ടായത്. വളരെ വിലപ്പെട്ടത്. അത്തരമൊരു സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നു. അത് ശുദ്ധവും ദൈവികവുമായി അനുഭവപ്പെട്ടു. അതിനാലാണ് ചന്ദ്രൻ എന്നർഥം വരുന്ന നില എന്ന പേര് അവൾക്ക് നൽകിയത്.”

മകൾക്ക് പത്ത് ദിവസം തികഞ്ഞ ദിവസം മനോഹരമായൊരു ചിത്രം പേളിയും ശ്രീനിഷും പങ്കുവച്ചിരുന്നു. “ഞങ്ങളുടെ ഹൃദയത്തിന് ഇന്ന് 10 ദിവസം തികയുന്നു. ഓരോ നിമിഷവും പകർത്തി അത് ഞങ്ങളുടെ ഓർമയിൽ സൂക്ഷിക്കാൻ ആഗ്രഹിക്കുന്നു. അച്ഛന്റേയും അമ്മയുടേയും ലോകമാണ് താനെന്ന് അവൾക്കറിയാം. അവൾക്കറിയാം ഞങ്ങൾ അവളെ നിരുപാധികമായി സ്നേഹിക്കുന്നുവെന്ന്, അവൾ ഞങ്ങളുടെ ജീവിതത്തിലേക്ക് കൂടുതൽ വെളിച്ചവും സ്നേഹവും കൊണ്ടുവന്നു. ഇന്ന് രാത്രി ഉറങ്ങുമ്പോൾ ഞങ്ങളുടെ മനസ്സിൽ ഒരു തോന്നൽ നിലനിൽക്കുന്നു, “ദൈവത്തിന് നന്ദി, ഈ മാലാഖയെ നൽകി അനുഗ്രഹിച്ചതിന് നന്ദി,” എന്ന കുറിപ്പോടെയാണ് പേളി മകളുടെ ചിത്രം പങ്കുവച്ചത്.

ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്ത താരങ്ങളാണ് പേളി മാണിയും ശ്രീനിഷും. ഇരുവർക്കും ഏറെ ആരാധകരും സോഷ്യൽ മീഡിയയുണ്ട്. പേളിഷ്​ എന്നാണ് ആരാധകർ ഇരുവരെയും സ്നേഹത്തോടെ വിളിക്കുന്നത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Pearley maaney srinish aravind daughter name

Next Story
ഉർവശിയെ ഇംഗ്ലീഷ് പറഞ്ഞ് കുഴപ്പിച്ച ആ മിടുക്കി പ്രീസ്റ്റിൽ മമ്മൂട്ടിക്കൊപ്പം എത്തിയപ്പോൾThalayanamanthram, തലയണമന്ത്രം, The Priest, ദി പ്രീസ്റ്റ്, Child Artist, Sindhu Varma, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express