സോഷ്യൽ മീഡിയയിലെ സെലിബ്രിറ്റി ദമ്പതികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവാണ് ഇരുവരും. ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങളും മകൾ നിലയുടെ വിശേഷങ്ങളും ഇരുവരും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇരുവർക്കുമെന്നപോലെ കുഞ്ഞു നിലയ്ക്കും ഒട്ടേറെ ആരാധകരുണ്ട്.
ശ്രീനിഷിന്റെ പുതിയൊരു ഡാൻസ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് പേളി മാണി. വീഡിയോയ്ക്ക് വളരെ രസകരമായ ക്യാപ്ഷനാണ് പേളി കൊടുത്തത്. ‘ഞാൻ എന്തിനാണാവോ കല്യാണം കഴിച്ചത്?’ എന്നായിരുന്നു പേളി എഴുതിയത്. പേളിയുടെ ക്യാപ്ഷന്‍ ശ്രീനിഷ് മറുപടിയും കൊടുത്തിട്ടുണ്ട്. ഇതിനെക്കാൾ നന്നായി എനിക്ക് ചെയ്യാനാവുമെന്നും ഈ വീഡിയോ ഡിലീറ്റ് ചെയ്യണമെന്നുമാണ് ശ്രീനിഷ് പറഞ്ഞത്.
ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്ത താരങ്ങളാണ് പേളി മാണിയും ശ്രീനിഷും. ഇരുവർക്കും ഏറെ ആരാധകരും സോഷ്യൽ മീഡിയയുണ്ട്. പേളിഷ് എന്നാണ് ആരാധകർ ഇരുവരെയും സ്നേഹത്തോടെ വിളിക്കുന്നത്. കഴിഞ്ഞ മാർച്ചിലാണ് ഇരുവർക്കും പെൺകുഞ്ഞ് പിറന്നത്.
”അവളെ ആദ്യമായി ഞങ്ങൾ കയ്യിലെടുത്തപ്പോൾ ചന്ദ്രനെ കയ്യിൽ പിടിച്ചിരിക്കുന്ന പോലത്തെ അനുഭവമാണ് ഞങ്ങൾക്കുണ്ടായത്. വളരെ വിലപ്പെട്ടത്. അത്തരമൊരു സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നു. അത് ശുദ്ധവും ദൈവികവുമായി അനുഭവപ്പെട്ടു. അതിനാലാണ് ചന്ദ്രൻ എന്നർഥം വരുന്ന നില എന്ന പേര് അവൾക്ക് നൽകിയത്.” എന്നാണ് മകളുടെ പേര് വെളിപ്പെടുത്തികൊണ്ട് പേളി കുറിച്ചത്.
Read More: എന്റെ ഏറ്റവും വലിയ അനുഗ്രഹങ്ങളിൽ ഒന്നാണ് അവൾ; പേളിയെക്കുറിച്ച് ശ്രീനിഷ്