ചാഞ്ചാടിയാടി ഉറങ്ങ് നീ; മകളെ ചേർത്തു പിടിച്ച് പേളി

മകളെ നെഞ്ചോട് ചേർത്ത് വീട്ടുമുറ്റത്ത് ഉലാത്തുന്നതിന്റെ ചിത്രമാണ് പേളി പങ്കുവച്ചിരിക്കുന്നത്

Pearle Maany, പേളി മാണി, Pearle Maany daughter, nila srinish, നില ശ്രീനിഷ്, Pearle Maany husband, Pearle Maany movies, Pearle Maany youtube, Pearle Maany instagram, srinish aravind, Pearle Maany srinish, Pearle Maany daughter name, Pearle Maany daughter photos, Pearle Maany video, ഐഇ മലയാളം, ie malayalam

ജീവിതത്തിലേക്ക് ഒരു കുഞ്ഞതിഥി എത്തിയ സന്തോഷത്തിലാണ് പേളി മാണിയും ശ്രീനിഷും. കഴിഞ്ഞ ദിവസം മകളെ പേളി ലോകത്തിനു പരിചയപ്പെടുത്തിയിരുന്നു, നില എന്നാണ് മകൾക്ക് പേരിട്ടതെന്നും ആ പേരിടാൻ കാരണമെന്തെന്നും സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പേളി മാണി വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ, മകൾക്കൊപ്പമുള്ള മനോഹരമായൊരു ചിത്രം പങ്കുവയ്ക്കുകയാണ് പേളി മാണി. മകളെ നെഞ്ചോട് ചേർത്ത് വീട്ടു മുറ്റത്തു നിൽക്കുന്ന പേളിയെയാണ് ചിത്രത്തിൽ കാണാനാവുക.

Read Here: എങ്ങനെ പോസ് ചെയ്യണം എന്ന് പറഞ്ഞു കൊടുക്ക്; നിലയുടെ പേരിടല്‍ വിശേഷങ്ങള്‍, വീഡിയോ

”അവളെ ആദ്യമായി ഞങ്ങൾ കയ്യിലെടുത്തപ്പോൾ ചന്ദ്രനെ കയ്യിൽ പിടിച്ചിരിക്കുന്ന പോലത്തെ അനുഭവമാണ് ഞങ്ങൾക്കുണ്ടായത്. വളരെ വിലപ്പെട്ടത്. അത്തരമൊരു സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നു. അത് ശുദ്ധവും ദൈവികവുമായി അനുഭവപ്പെട്ടു. അതിനാലാണ് ചന്ദ്രൻ എന്നർഥം വരുന്ന നില എന്ന പേര് അവൾക്ക് നൽകിയത്.” എന്നാണ് മകളുടെ പേര് വെളിപ്പെടുത്തികൊണ്ട് പേളി കുറിച്ചത്.

കഴിഞ്ഞ ദിവസം മകളുടെ ബർത്ത് സ്റ്റോറിയും ഒരു വീഡിയോ ആയി പേളി പങ്കുവച്ചിരുന്നു.

Read more: പേളിയും ശ്രീനിഷും ചേർന്നൊരു കുഞ്ഞാവയെ മേടിക്കാൻ പോയ കഥ; വീഡിയോ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Pearley maaney shares adorable photo with daughter nila srinish

Next Story
‘ഐ ലവ് യൂ പാത്തൂ’; മകളുടെ ചിത്രങ്ങളുമായി പൂർണിമprarthana indrajith, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com