കൊച്ചി: അവതാരകയും സിനിമാ താരവുമായ പേളി മാണി പുതിയ ബിഎംഡബ്ല്യു കാര്‍ വാങ്ങി. ബിഎംഡബ്ല്യൂവിന്റെ 5 സീരീസ് സെഡാന്‍ 520i ആണ് പേളി സ്വന്തമാക്കിയത്. എറണാകുളം ഹര്‍മന്‍ മോട്ടോഴ്സില്‍ നിന്നാണ് താരം കാര്‍ വാങ്ങിയത്. ഏകദേശം 50 ലക്ഷം രൂപയാണ് ഈ മോഡലിന്റെ വില. ദൈവത്തില്‍ നിന്നുളള സമ്മാനമാണ് ഇതെന്നാണ് പേളി ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

പുതുതലമുറ ബിഎംഡബ്ല്യു ട്വിന്‍ പവര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ കരുത്തുറ്റ പവര്‍ ഡെലിവറിയാണ് നല്‍കുക. കുറഞ്ഞ വേഗത്തില്‍ പോലും കൂടുതല്‍ കാര്യക്ഷമതയോടെ മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. ബിഎംഡബ്ല്യു 520ഐ-ലെ എഞ്ചിന്‍ 135 കിലോവാട്ട്/184 എച്ച്പി കരുത്താണ് ഉല്‍പാദിപ്പിക്കുന്നത്. 1250 – 4500 ആര്‍പിഎമ്മില്‍ 270എന്‍എം ആണ് കൂടിയ ടോര്‍ക്ക്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്ററിലേക്കെത്തിക്കാനും മണിക്കൂറില്‍ 235 കി.മി വേഗം കൈവരിക്കാനും വേണ്ടത് കേവലം 7.9 സെക്കന്‍ഡുകള്‍.

ക്രൂസ് കണ്‍ട്രോളോടു കൂടിയ 8 സ്പീഡ് സ്റ്റെപ്ട്രോണിക് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ സുഗമവും സൂക്ഷ്മവുമായ ഗിയര്‍ ഷിഫ്റ്റുകള്‍ സമ്മാനിക്കുന്നു. ഏതു സമയവും ഏതു ഗിയറിലും ട്രാന്‍സ്മിഷന്‍ എന്‍ജിനുമായി അവ യോജിച്ചു പോകുകയും ചെയ്യും.ഇന്ധനോപയോഗം കുറയ്ക്കുന്നതിനും ഡ്രൈവിങ് ഡൈനാമിക്സ് വര്‍ധിപ്പിക്കുന്നതിനുമായി ബിഎംഡബ്ല്യു എഫിഷ്യന്‍റ് ഡൈനാമിക്സ് സഹിതം ബിഎംഡബ്ല്യു 520ഐ-ലുള്ളത് ഏറ്റവും സമഗ്രമായ ടെക്നോളജി പാക്കേജുകളാണ്. ഇന്‍റലിജന്‍റ് ലൈറ്റ് വെയ്റ്റ് കണ്‍സ്ട്രക്ഷന്‍, ഓട്ടോസ്റ്റാര്‍ട്ട് സ്റ്റോപ്പ്, ഇക്കോ പ്രോ മോഡ്, ബ്രേക്ക് എനര്‍ജി റീജനറേഷന്‍, 50:50 വെയ്റ്റ് ഡിസ്ട്രിബ്യൂഷന്‍ എന്നീ നൂതന സാങ്കേതികവിദ്യകള്‍ ഇതില്‍ ഉള്‍പ്പെടും.

ബിഎംഡബ്ല്യു കണക്ടഡ് ഡ്രൈവിന്‍റെ ഭാഗമായി മള്‍ട്ടി ഫങ്ഷന്‍ ഇന്‍സ്ട്രുമെന്‍റ് ഡിസ്പ്ലെ, 25.9 സെ.മീ കളര്‍ ഡിസ്പ്ലെയുമായി ബിഎംഡബ്ല്യു ഓണ്‍ ബോര്‍ഡ് ഡ്രൈവര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, 3ഡി മാപ്പുകളോടു ഇന്‍റഗ്രേറ്റഡ് ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം, നാവിഗേഷന്‍ സിസ്റ്റം പ്രൊഫഷണല്‍, ഹര്‍മന്‍ കര്‍ദോണ്‍ സറൗണ്ട് സൗണ്ട് സിസ്റ്റം, ബിഎംഡബ്ല്യു ആപ്സ്, പാര്‍ക്ക് ഡിസ്റ്റന്‍സ് കണ്‍ട്രോള്‍, റിയര്‍ വ്യൂ ക്യാമറ, ബ്ലൂടൂത്ത് യുഎസ് എന്നിവയെല്ലാം ഇതില്‍ ഒരുക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ