ബിഗ് ബോസിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ പേളിഷ് ജോഡി വിവാഹിതരാവുന്നു. നേരത്തെ തന്നെ തങ്ങള്‍ കല്യാണം കഴിക്കുകയാണെന്ന് പേളി മാണിയും ശ്രീനിഷ് അരവിന്ദും വ്യക്തമാക്കിയിരുന്നു. വിവാഹ നിശ്ചയവും കഴിഞ്ഞിരുന്നു. പേളിയാണ് സോഷ്യല്‍ മീഡിയയിലൂടെ വിവാഹ തിയ്യതി അറിയിച്ചത്.

മെയ് അഞ്ച്, എട്ട് തിയ്യതികളിലായാണ് വിവാഹം നടക്കുക. ഇത്രയും നാള്‍ തങ്ങളുടെ യാത്രയുടെ കൂടെ നിന്നവരെല്ലാം വിവാഹത്തേയും അനുഗ്രഹിക്കണമെന്ന് പേളി ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അറിയിച്ചു.

Also Read: ‘റൗഡി ബേബി’യുടെ പേളി – ശ്രീനിഷ് വേർഷൻ; വീഡിയോ കാണാം

ബിഗ് ബോസ് മലയാളത്തിന്റെ സെറ്റില്‍ വെച്ചാണ് ഇരുവരും പ്രണയത്തിലായത്. ജനുവരിയിലാണ് ഇരുവീട്ടുകാരുടെയും സാന്നിധ്യത്തില്‍ വിവാഹനിശ്ചയം നടന്നത്. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ എന്‍ഗേജ്‌മെന്റ് ഹൈലൈറ്റ് വീഡിയോയും എത്തിയിരിക്കുന്നത്.

View this post on Instagram

@srinish_aravind . .

A post shared by Pearle Maaney (@pearlemaany) on

ഇരുവരുടേയും പ്രണയം കപടമാണെന്നും പരിപാടിയുടെ വിജയത്തിനു വേണ്ടി പ്രേക്ഷകരെ പറ്റിയ്ക്കുകയാണെന്നുമെല്ലാം ആരോപണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ബിഗ് ബോസ് ഹൗസില്‍ തുടങ്ങിയ പ്രണയം പുറത്തും തുടരുമെന്ന് ഇരുവരും അറിയിച്ചിരുന്നു. ഇരുവരും ആദ്യം മുതല്‍ പറയുന്ന ഒരേയൊരു പ്രശ്‌നം വീട്ടുകാരുടെ സമ്മതമാണ്. പ്രണയവിവരം തുറന്നു പറഞ്ഞതു മുതല്‍ പേളിയും ശ്രീനിഷും പങ്കുവച്ച പ്രധാന ആശങ്കയും വീട്ടുകാരുടെ ഇഷ്ടമായിരുന്നു. ഇക്കാര്യം വീട്ടില്‍ പറഞ്ഞ് ശരിയാക്കിത്തരണമെന്ന് പേളിയും ശ്രീനിഷും ബിഗ് ബോസ് അവതാരകനായ മോഹന്‍ലാലിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പിന്നീട് രണ്ടു വീട്ടുകാരും സമ്മതിച്ചതോടെ പേളിയും ശ്രീനിഷും വിവാഹത്തിന്റെ ഒരുക്കങ്ങളിലേക്ക് കടക്കുകയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ