ഞാൻ വെറും ജസ്റ്റ് പാസ്; എസ്‌ എസ്‌ എൽ സി കാലമോർത്ത് പേളി

“ചിലർ പറഞ്ഞു ഞാൻ ഒന്നിനും കൊള്ളില്ലെന്ന്. പക്ഷേ ഞാൻ അവരെ ശ്രദ്ധിച്ചില്ല. എനിക്ക് എന്താണ് മികച്ചതെന്ന് കണ്ടെത്താൻ പോകുന്നുവെന്ന് ഞാൻ സ്വയം പറഞ്ഞു,” പേളി പറഞ്ഞു

Pearly Maaney, പേളി മാണി, Abhishek Bachchan, അഭിഷേക് ബച്ചൻ, Pearly Maaney bollywood film, പേളി മാണി ബോളിവുഡ് ചിത്രം, Pearly Maaney Photos, പേളി മാണി ചിത്രങ്ങൾ, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, Indian express Malayalam

ബുധനാഴ്ചയാണ് സംസ്ഥാനത്തെ എസ്എസ്എൽസി ഫലങ്ങൾ പുറത്തുവന്നത്. ഇതിന് പിറകെ പരീക്ഷയിൽ ജയിച്ചവരെ പ്രശംസിച്ചും തോറ്റവരെ ആശ്വസിപ്പിച്ചും നിരവധി സെലിബ്രിറ്റികൾ സോഷ്യൽ മീഡിയകളിൽ പോസ്റ്റുകളെഴുതിയിരുന്നു. പലരും തങ്ങളുടെ പരീക്ഷാകാലത്തെക്കുറിച്ചുള്ള അനുഭവങ്ങളും പങ്കുവച്ചിരുന്നു.

പേളി മാണിയുടെ ഇത്തരത്തിലുള്ള ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. എസ്എസ്എൽസി പരീക്ഷ ജയിച്ചവരെ ആശംസിക്കുകയും മറ്റുള്ളവരെ ആശ്വസിപ്പിക്കുകയും ചെയ്തുള്ള പോസ്റ്റിൽ പേളി തന്റെ എസ്എസ്എൽസി കാലത്തെ സ്മരിക്കുന്നു. തനിക്ക് വലിയ മാർക്കൊന്നും ലഭിച്ചിരുന്നില്ലെന്നും ജസ്റ്റ് പാസ് മാത്രമായിരുന്നെന്നും പേളി അനുഭവക്കുറിപ്പിൽ പറഞ്ഞു.

“പരീക്ഷാ ഫലങ്ങൾ ഇന്ന് പുറത്തുവന്നതായി കേട്ടു … എല്ലാവർക്കും അഭിനന്ദനങ്ങൾ … മികച്ച മാർക്ക് നേടി വിജയിച്ചവർ … നിങ്ങൾ അടിപൊളിയാണ്! നിങ്ങളുടെ കഠിനാധ്വാനത്തെ ആത്മാർത്ഥമായി അഭിനന്ദിക്കുന്നു.”

Read More: ഈ ഇന്‍ജക്ഷനൊക്കെ എന്നാ വന്നത്; കൂളായി വാക്സിനെടുത്ത് പേളി, കൂട്ടിനു നിലയും

“എന്നാൽ അവരുടെ ഗ്രേഡുകളിൽ സന്തുഷ്ടരല്ലാത്തവർ… സ്കൂളിൽ പഠിക്കുമ്പോൾ ഞാൻ നിങ്ങളെപ്പോലെയായിരുന്നു… ജസ്റ്റ് പാസായ ഒരാൾ… ചിലർ പറഞ്ഞു ഞാൻ ഒന്നിനും കൊള്ളില്ലെന്ന്… പക്ഷേ ഞാൻ അവരെ ശ്രദ്ധിച്ചില്ല.. എനിക്ക് എന്താണ് മികച്ചതെന്ന് കണ്ടെത്താൻ പോകുന്നുവെന്ന് ഞാൻ സ്വയം പറഞ്ഞു… ഇന്ന് ഞാൻ എന്റെ ഹൃദയം പറഞ്ഞത് പിന്തുടരുന്നു… എനിക്ക് ഇഷ്ടമുള്ളത് ചെയ്യുന്നു. അതിനാൽ മറ്റുള്ളവർ എന്ത് പറഞ്ഞാലും പ്രശ്നമില്ല… “നിങ്ങൾ” നിങ്ങളുടെ ചുമലിൽ തട്ടി സ്വയം അഭിനന്ദിക്കുക,” പേളി കുറിച്ചു.

“നിങ്ങൾ ആരാകാൻ ആഗ്രഹിക്കുന്നുവെന്നതിനെക്കുറിച്ച് ഒരു മികച്ച കാഴ്ചപ്പാട് നേടുകയും ആ നിമിഷത്തിൽ അത് സ്വയം ദൃശ്യവൽക്കരിക്കുകയും ചെയ്യുക,” പേളി കൂട്ടിച്ചേർത്തു.

Read More: ങ്ങള് പൊളിക്ക്; ‘ബ്രോ ഡാഡി’ക്ക് ഡി ക്യൂവിന്റെ ആശംസ

“ലജ്ജിക്കരുത്… നിങ്ങളുടെ മാർക്കിൽ അഭിമാനിക്കുക. ജീവിതം തുടങ്ങിയിട്ടേ ഉള്ളൂ… ഇന്ന് സുനാമി പോലെ തോന്നുന്നത് നാളെ ചെറിയ തിര മാത്രമായി കാണപ്പെടും. ആസ്വദിക്കൂ! നല്ല കാര്യങ്ങൾ വരുമെന്ന് വിശ്വസിക്കൂ. സ്നേഹത്തോടെ പേളി,” എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Pearle pearly maaney note on sslc just pass

Next Story
ങ്ങള് പൊളിക്ക്; ‘ബ്രോ ഡാഡി’ക്ക് ഡി ക്യൂവിന്റെ ആശംസ
The moderation of comments is automated and not cleared manually by malayalam.indianexpress.com