scorecardresearch
Latest News

‘അമ്മയും മോളും പൊളിച്ചല്ലോ’ എന്നു ആരാധകര്‍, കണ്ണുനിറഞ്ഞ് പേളി

ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ക്കായി പങ്കുവയ്ക്കുന്ന പേളിയുടെ ഏറ്റവും പുതിയ റീല്‍ വീഡിയോയാണ് വൈറലാകുന്നത്.

‘അമ്മയും മോളും പൊളിച്ചല്ലോ’ എന്നു ആരാധകര്‍, കണ്ണുനിറഞ്ഞ് പേളി

അവതാരക, നടി എന്നീ നിലകളില്‍ ശ്രദ്ധ നേടിയ താരമാണ് പേളി മാണി. സോഷ്യല്‍ മീഡിയയിലൂടെ വലിയ ആരാധക വൃന്ദത്തെ സ്വന്തമാക്കിയ പേളിയ്ക്കു സ്വന്തമായൊരു യൂട്യൂബ് ചാനലുമുണ്ട്. ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ക്കായി പങ്കുവയ്ക്കുന്ന പേളിയുടെ ഏറ്റവും പുതിയ റീല്‍ വീഡിയോയാണ് വൈറലാകുന്നത്.

പേളിയുടെ ഭര്‍ത്താവും നടനുമായ ശ്രീനിഷിന്റെ അമ്മയ്‌ക്കൊപ്പമുളള റീല്‍ വീഡിയോയാണ് പേളി ഷെയര്‍ ചെയ്തിരിക്കുന്നത്. ഇതിനു മുന്‍പും അമ്മയ്‌ക്കൊപ്പമുളള ചിത്രങ്ങളും വീഡിയോകളുമൊക്കെ പേളി പങ്കുവച്ചിട്ടുണ്ട്.

‘ മല്ലിപ്പൂ ‘ എന്ന പാട്ടിനു പേളിയും അമ്മയും ഒരുമിച്ചാണ് നൃത്തം ചെയ്യുന്നത്. അമ്മ ചെയ്യുന്നതു കണ്ട് സന്തോഷത്താല്‍ കെട്ടിപിടിച്ചു ഉമ്മ വയ്ക്കുന്ന പേളിയെ വീഡിയോയില്‍ കാണാം. വീഡിയോയ്ക്ക് അവസാനം പേളിയുടെ കണ്ണും നിറയുന്നുണ്ട്. ശ്രീനിഷാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. താരങ്ങളായ ആദില്‍, ശിവദ, മൃദുല മുരളി എന്നിവര്‍ വീഡിയോയ്ക്കു താഴെ ‘ക്യൂട്ട്’ എന്നു കമന്റു ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം ശ്രീനിഷിന്റെ സഹോദരിയുടെ കുട്ടികള്‍ക്കൊപ്പമുളള റീല്‍ വീഡിയോയും പേളി പങ്കുവച്ചിരുന്നു. ബിഗ് ബോസ് ഒന്നാം സീസണില്‍ മത്സരാര്‍ത്ഥികളായി വന്ന് പ്രണയത്തിലായ പേളിയും ശ്രീനിഷും 2019 ലാണ് വിവാഹിതരായത്. 2021 മാര്‍ച്ചിലാണ് പേളി മകള്‍ നിലയ്ക്കു ജന്മം നല്‍കിയത്. അച്ഛനെയും അമ്മയേയും പോലെ നിലയും സോഷ്യല്‍ മീഡിയ സെലിബ്രിറ്റിയാണ്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Pearle manny shares dance video with mother in law husband srinish aravind