/indian-express-malayalam/media/media_files/uploads/2023/07/Pearlemaany-1.jpg)
ജെയിലർ ചിത്രത്തിലെ ഗാനത്തിന് ചുവട് വച്ച് ബേബി നില, (Image: Entertainment Desk/ IE Malayalam)
നെൽസന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന രജ്നികാന്ത് ചിത്രമാണ് 'ജെയിലർ.' തമന്നയാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വ്യാഴാഴ്ച്ചയാണ് ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങിയത്. അനിരുദ്ധ് രവിചന്ദർ സംഗീതം നൽകിയ 'കാവാലാ' ഗാനം ഒരു ദിവസം കൊണ്ട് 12 മില്യൺ വ്യൂസ് നേടി കഴിഞ്ഞു. സോഷ്യൽ മീഡിയ റീൽസുകളിൽ ഗാനത്തിലെ ഹുക്ക് അപ്പ് സ്റ്റെപ്പ് കളിച്ച് കൊണ്ടുള്ള വീഡിയോകളാണ് നിറയുന്നത്.
നടിയും അവതാരകയുമായ പേളി മാണിയും തന്റെ മകൾ നില ഇതേ ഗാനത്തിന് നൃത്തം ചെയ്യുന്ന വീഡിയോ പങ്കുവച്ചിരുന്നു. അച്ഛനെയും അമ്മയെയും പോലെ തന്നെ ഒരു കൊച്ച് സെലിബ്രിറ്റിയാണ് നിലയും. ഇൻസ്റ്റഗ്രാമിലൂടെ ഷെയർ ചെയ്യപ്പെട്ട വീഡിയോ വളരെ വേഗം വൈറലായി. ഇപ്പോഴിതാ തമന്ന തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ വീഡിയോ റീട്വീറ്റ് ചെയ്തിരിക്കുകയാണ്.
Competition has never looked this cute 😍😍😍 https://t.co/UO4Xm2PJFK
— Tamannaah Bhatia (@tamannaahspeaks) July 8, 2023
'ഇത്രയും ക്യൂട്ടായ ഒരു മത്സരം തനിക്ക് ഇതുവരെ ഉണ്ടായിട്ടില്ലെ'ന്നാണ് വീഡിയോ പങ്കുവച്ച് തമന്ന കുറിച്ചത്. വളരെ ആസ്വദിച്ച് നൃത്തം ചെയ്യുന്ന നിലയെ വീഡിയോയിൽ കാണാം. ഇതിനു മുൻപും നിലയുടെ ഡാൻസ് വീഡിയോകൾ ശ്രദ്ധ നേടിയിട്ടുണ്ട്.
രജനീകാന്തിന്റെ 169-ാമത് ചിത്രമാണ് ജെയിലർ. താരം തന്നെയായിരിക്കും ജെയിലറുടെ വേഷത്തിലെത്തുക. മുത്തുവേൽ പാണ്ഡ്യൻ എന്നാണ് രജനീകാന്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.
ചിത്രത്തിൽ മോഹൻലാലും അതിഥി വേഷത്തിലെത്തുന്നുണ്ട്. ജെയിലറിലെ മോഹൻലാലിന്റെ റെട്രോ ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. ജാക്കി ഷ്റോഫ്, ഡോക്ടർ ശിവ രാജ്കുമാർ, രമ്യ കൃഷ്ണ, യോഗിബാബു, വസന്ത് രവി, വിനായകൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്. വിജയ് ചിത്രം ബീസ്റ്റിനു ശേഷം നെൽസൺ ഒരുക്കുന്ന ചിത്രമാണ് ജയിലർ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.