ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്ത താരങ്ങളാണ് ശ്രീനിഷും പേളിയും. കഴിഞ്ഞ മേയ് അഞ്ചിനായിരുന്നു ഇരുവരുടെയും വിവാഹം. തങ്ങളുടെ ജീവിതത്തിലെ സന്തോഷങ്ങളും വിശേഷങ്ങളുമെല്ലാം ശ്രീനിയും പേളിയും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.
Read more: ഈ സ്നേഹത്തിന് എങ്ങനെ നന്ദി പറയും: പേളി മാണി
ഇപ്പോൾ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയൊരു വിശേഷമാണ് പേളി പങ്കുവച്ചിരിക്കുന്നത്. തങ്ങൾ മാതാപിതാക്കളാകുന്നു. വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ടാണ് പേളി ഇക്കാര്യം പറയുന്നത്. തങ്ങൾ പരസ്പരം ഇഷ്ടം തുറന്നു പറഞ്ഞിട്ട് രണ്ടു വർഷമായെന്നും പേളി വീഡിയോയിൽ പറയുന്നു.
Read More: ഫുഡ് മുഖ്യം ബിഗിലേ; ഭക്ഷണം ആസ്വദിച്ച് കഴിച്ച് പേളി, വീഡിയോ പങ്കിട്ട് ശ്രീനിഷ്
“ഞങ്ങള് പ്രൊപോസ് ചെയ്ത് രണ്ട് വര്ഷമാകുന്നു. ഇന്ന് അവന്റെ ഒരു ഭാഗം എന്റെയുള്ളിൽ വളരുന്നു. ഞങ്ങള് നിന്നെ സ്നേഹിക്കുന്നു ശ്രീനിഷ്,” എന്നു പറഞ്ഞുകൊണ്ടാണ് പേളി വീഡിയോ പങ്കുവച്ചിരിക്കുന്നത്. തങ്ങളുടെ കുഞ്ഞിന് എല്ലാവരുടേയും അനുഗ്രഹവും പ്രാർഥനകളും വേണമെന്നും പേളി കുറിച്ചു.
Read More: സവാരിക്കിറങ്ങി പാർവതിയും റിമയും; തന്നെ വിളിച്ചില്ലെന്ന് ഗീതുവിന്റെ പരാതി
അച്ഛാവുന്ന സന്തോഷം ശ്രീനിഷും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.
View this post on Instagram
അടുത്തിടെയാണ് ഇരുവരും തങ്ങളുടെ ഒന്നാം വിവാഹവാർഷികം ആഘോഷിച്ചത്. ലോക്ക്ഡൗൺ കാലമായതിനാൽ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ആർഭാടങ്ങളൊന്നുമില്ലാതെയായിരുന്നു ആഘോഷം. ഇതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.
Read More: നിന്നെ വല്ലാതെ മിസ് ചെയ്യുന്നു മോളേ; ഓണാഘോഷങ്ങൾക്കിടയിലും മീനാക്ഷിയെ ഓർത്ത് മഞ്ജു പിള്ള
പേളിഷ് എന്നെഴുതിയ മനോഹരമായ കേക്കു മുറിച്ചുകൊണ്ടായിരുന്നു ഇരുവരും തങ്ങളുടെ സ്പെഷൽ ഡേ ആഘോഷിച്ചത്. സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള പേളിയ്ക്കും ശ്രീനിഷിനും ആരാധകർ നൽകിയ പേരാണ് പേളിഷ് എന്നത്. അതേ പേരിൽ ഇരുവരും ഒന്നിച്ച് ഒരു വെബ് സീരീസും ആരംഭിച്ചിരുന്നു. എത്ര പെട്ടെന്നാണ് ഒരു വർഷം കടന്നുപോയത്, വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു വിവാഹവാർഷിക ദിനത്തിൽ പേളി പറഞ്ഞത്.
Read More: ഒന്നായതിന്റെ ഒന്നാം വാർഷികം; കേക്ക് മുറിച്ച് ആഘോഷിച്ച് പേളിയും ശ്രീനിഷും; ചിത്രങ്ങൾ
ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിൽ മത്സരാർത്ഥിയായി എത്തിയ പേളി ഷോയുടെ ഫസ്റ്റ് റണ്ണർ അപ്പ് ആയിരുന്നു. ബിഗ് ബോസ് വീട്ടിൽ വെച്ചുള്ള പേളി- ശ്രീനിഷ് പ്രണയവും പിന്നീടുള്ള വിവാഹവുമൊക്കെ പേളിയെ വാർത്തകളിലെ താരമാക്കി മാറ്റി.