/indian-express-malayalam/media/media_files/uploads/2020/05/pearle-maany.jpg)
'ഹൗ മെനി കിലോമീറ്റേഴ്‌സ് ഫ്രം വാഷിങ്ടണ്‍ ഡിസി ടു മിയാമി ബീച്ച്?'. ഈ ഒരൊറ്റ ഡയലോഗ് മതി മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന സിനിമ ഓർത്തോർത്തു ചിരിക്കാൻ. തമാശയ്‌ക്കെങ്കിലും ഈ ഡയലോഗ് പറയാത്ത ആരും ഉണ്ടാകില്ല. സിനിമയിൽ ശ്രീനിവാസന്റെ ഈ ചോദ്യവും കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് എന്ന മോഹൻലാലിന്റെ ഉത്തരവുമെല്ലാം നമ്മളെ ഏറെ ചിരിപ്പിച്ചതാണ്.
ഇപ്പോഴിതാ ഈ ചോദ്യവുമായി മറ്റൊരാൾ എത്തിയിരിക്കുന്നു. മലയാളികളുടെ പ്രിയപ്പെട്ട പേളി മാണി. ലോക്ക്ഡൗണ്‍ ഇങ്ങനെ നീണ്ടു പോയാല്‍ ഇതല്ല ഇതിനപ്പുറവും ചോദിക്കും.
Read More: മറ്റൊരു ലോകത്തെത്തിയ ഇർഫാന് പ്രിയതമയുടെ കത്ത്
കൂട്ടുകാരി ദീപ്തിയോടാണ് പേളി ആദ്യം ഈ ചോദ്യം ചോദിക്കുന്നത്, "ദീപ്തി, ഹൗ മെനി കിലോമീറ്റേഴ്‌സ് ഫ്രം വാഷിങ്ടണ്‍ ഡിസി ടു മിയാമി ബീച്ച്." ദീപ്തി കൈയിലെ വിരലൊക്കെ ചേർത്ത് എണ്ണാൻ തുടങ്ങിയപ്പോഴേ പേളിക്ക് കാര്യം പിടികിട്ടി, ദീപ്തിക്ക് ഉത്തരം അറിയില്ല എന്ന്. ഉടൻ പേളി അലക്സയോട് ഇതേ ചോദ്യം ചോദിച്ചു. വാഷിങ്ടൺ ഡിസിയുടേയും മിയാമി ബീച്ചിന്റേയും ചരിത്രവും ഭൂമി ശാസ്ത്രവും വരെ അലക്സ പറഞ്ഞു. പിന്നെ പേളിയും കൂട്ടുകാരികളും ഇരുന്നൊരൊറ്റ​ ചിരിയായിരുന്നു.
ഇടയ്ക്കിടെ ഇത്തരം രസകരമായ വീഡിയോകളുമായി പേളി പ്രത്യക്ഷപ്പെടാറുണ്ട്. അടുത്തിടെ ഒരു അഡാറ് ചിക്കൻ ഡിന്നർ എന്ന പേരിൽ രസകരമായൊരു വീഡിയോയുമായി പേളി എത്തിയിരുന്നു. കാഴ്ചക്കാരെ ഏറെ ചിരിപ്പിച്ച വീഡിയോ ആയിരുന്നു അത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.