Latest News
കോവിഡ്: പ്രതിദിന കേസുകളിൽ മുന്നിൽ കേരളം
ലോക്ക്ഡൗൺ ഇളവുകൾ ആൾക്കൂട്ടങ്ങൾക്ക് ഇടയാകരുത്, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
പ്രവാസികള്‍ക്കു പുതുക്കിയ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നാളെ മുതല്‍; ബാച്ച് നമ്പറും തിയതിയും ചേര്‍ക്കും
ന്യൂസിലൻഡിന് ടോസ്; ഇന്ത്യയെ ബാറ്റിങിനയച്ചു
ഇന്ത്യയുടെ മിൽഖ, മിൽഖയുടെ ഇന്ത്യ
സുധാകരന്റെ കത്തി പരാമര്‍ശം വേദനിപ്പിക്കുന്നത്, മാപ്പ് പറയണം: ഫ്രാന്‍സിസിന്റെ മകന്‍

ഇഷ്ടമാണ് വെയിൽ എനിക്ക്, അതും രാവിലെ; ആരാധകർക്ക് സ്നേഹം അറിയിച്ച് നില, വീഡിയോ

“എല്ലാ ദിവസവും അവൾ കുറച്ച് നേരം വെയിൽ കൊള്ളുന്നു”

Pearle Maaney, srinish aravind, Pearle Maaney daughter nila, Pearle Maaney, pearle daughter nila, pearle nila, പേളി മാണി, Pearle Maany daughter, nila srinish, നില ശ്രീനിഷ്, Pearle Maany husband, Pearle Maany movies, Pearle Maany youtube, Pearle Maaney instagram, srinish aravind, Pearle Maaney srinish, Pearle Maany daughter name, Pearle Maany daughter photos, Pearle Maany video, ഐഇ മലയാളം, ie malayalam

മലയാളികളുടെ പ്രിയപ്പെട്ട സെലിബ്രിറ്റി ജോഡികളാണ് പേളിയും ശ്രീനിഷും. സമൂഹ മാധ്യമങ്ങളിലൂടെയും യൂട്യൂബ് ചാനലിലൂടെയും ഇവർ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇരുവർക്കും നിരവധി ആരാധകരാണ് ഉള്ളത്. ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ തന്റെ മകൾ നിലയുടെ ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് പേളി.

കുഞ്ഞിന്റെ വീഡിയോക്കൊപ്പം “എല്ലാ പ്രഭാതത്തിലും അവൾ കുറച്ച് നേരം വെയിൽ കൊള്ളുന്നു,” എന്ന് പേളി കാപ്ഷൻ കൊടുത്തിട്ടുണ്ട്.

“നിലയെക്കുറിച്ചും അവൾ എങ്ങനെ പോവുന്നുവെന്നും എന്നോട് ചോദിക്കുന്ന നിരവധി സന്ദേശങ്ങൾ എല്ലാ ദിവസവും എനിക്ക് ലഭിക്കുന്നു. നിങ്ങളുടെ അനുഗ്രഹത്തിനും സ്നേഹത്തിനും എല്ലാവർക്കും നന്ദി. അവൾ നന്നായി പോകുന്നു… അവൾ നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നു. അവളുടെ വലിയ സന്തോഷമുള്ള കുടുംബം,” പേളിയുടെ കുറിപ്പിൽ പറയുന്നു.

Read Also: എക്സ്‌പ്രഷൻ ഇത്തിരി ഓവറാ, സന്തോഷം കൊണ്ടാണേ; നമിത പറയുന്നു

മകൾക്കൊപ്പമുള്ള ചിത്രവും കുറിപ്പും ഇക്കഴിഞ്ഞ പരിസ്ഥിതി ദിനത്തിൽ പേളി പങ്കുവച്ചിരുന്നു. അമ്മയുടെ കൈകളിൽ കാഴ്ചകൾ കണ്ട് ഇരിക്കുകയാണ് കുഞ്ഞ് നില. “ധാരാളം മാജികും അത്ഭുതങ്ങളും നിറഞ്ഞ ലോകം. സാഹസികതയുടെയും സ്നേഹത്തിന്റെയും ലോകം. അവളുടെ കുഞ്ഞുകണ്ണുകൾ ഇപ്പോൾ നിറങ്ങളെയും ദൃശ്യങ്ങളെയും സൂക്ഷ്മമായി നിരീക്ഷിച്ചു തുടങ്ങിയിരിക്കുന്നു. അവളുടെ കുഞ്ഞ് വിരലുകൾ പതിയെ തൊടാനും മുറുകെ പിടിക്കാനും തുടങ്ങിയിരിക്കുന്നു. അവളുടെ കണ്ണുകളിലൂടെ ലോകത്തെ കാണുമ്പോൾ, തീർത്തും വ്യത്യസ്തമായൊരു ലോകം തന്നെ കാണാനാവുന്നു,” പേളി കുറിക്കുന്നു.

മാതൃത്വത്തിന്റെ ഓരോ നിമിഷവും ആസ്വദിക്കുകയാണ് പേളി.ഗർഭിണിയായപ്പോൾ മുതലുള്ള ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കിടുന്ന പേളി, മകളുടെ ജീവിതത്തിലെ കുഞ്ഞുകുഞ്ഞു വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ കുറിച്ചിടാറുണ്ട്.

Read more: ‘കൊച്ചിന് എന്നെ മനസ്സിലാകുമോ?’; ശ്രീനിഷിന്റെ മേക്കപ്പിനെ കുറിച്ച് പേളി

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Pearle maaney with daughter nila world instagram

Next Story
ജോലിയില്ലാതെ, ചിൽ ചെയ്തിരുന്നൊരു കാലം; ഓർമ്മച്ചിത്രം പങ്കു വച്ച് സംവൃതSamvritha Sunil, സംവൃത സുനിൽ, Samvritha and Family, സംവൃതയും കുടുംബവും, daffodil yellow flowers, Samvritha Family Photo, Samvritha sunil films, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com