മരം കണ്ട്, കാട് കണ്ട്, വളര് കുഞ്ഞേ നീ; മകൾക്കൊപ്പം പേളി

“അവളുടെ കണ്ണുകളിലൂടെ നോക്കുമ്പോൾ, തീർത്തും വ്യത്യസ്തമായൊരു ലോകം തന്നെ കാണാനാവുന്നു”

Pearle Maaney, world environment day, Pearle Maaney daughter nila, Pearle Maaney mothers day, pearle daughter nila, pearle nila, പേളി മാണി, Pearle Maany daughter, nila srinish, നില ശ്രീനിഷ്,

ലോകം ഇന്ന് പരിസ്ഥിതി ദിനം ആഘോഷിക്കുകയാണ്. പ്രകൃതിയുടെ പ്രാധാന്യം മനസ്സിലാക്കാനും വരും തലമുറയ്ക്ക് അവബോധം പകർന്നു നൽകാനുമാണ് ലോകം പരിസ്ഥിതി ദിനം ആഘോഷിക്കുന്നത്. മരം നട്ടും, പ്രകൃതി പാഠങ്ങൾ ഉരുവിട്ടും കുട്ടികളും പരിസ്ഥിതിദിനം ആഘോഷമാക്കുകയാണ്. ലോക പരിസ്ഥിതി ദിനത്തിൽ പേളി മാണി പങ്കു വച്ച കുറിപ്പും ചിത്രവുമാണ് ശ്രദ്ധ കവരുന്നത്.

അമ്മയുടെ കൈകളിൽ കാഴ്ചകൾ കണ്ട് ഇരിക്കുകയാണ് കുഞ്ഞ് നില. “ധാരാളം മാജികും അത്ഭുതങ്ങളും നിറഞ്ഞ ലോകം. സാഹസികതയുടെയും സ്നേഹത്തിന്റെയും ലോകം. അവളുടെ കുഞ്ഞുകണ്ണുകൾ ഇപ്പോൾ നിറങ്ങളെയും ദൃശ്യങ്ങളെയും സൂക്ഷ്മമായി നിരീക്ഷിച്ചു തുടങ്ങിയിരിക്കുന്നു. അവളുടെ കുഞ്ഞ് വിരലുകൾ പതിയെ തൊടാനും മുറുകെ പിടിക്കാനും തുടങ്ങിയിരിക്കുന്നു. അവളുടെ കണ്ണുകളിലൂടെ ലോകത്തെ കാണുമ്പോൾ, തീർത്തും വ്യത്യസ്തമായൊരു ലോകം തന്നെ കാണാനാവുന്നു,” പേളി കുറിക്കുന്നു.

മാതൃത്വത്തിന്റെ ഓരോ നിമിഷവും ആസ്വദിക്കുകയാണ് പേളി.ഗർഭിണിയായപ്പോൾ മുതലുള്ള ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കിടുന്ന പേളി, മകളുടെ ജീവിതത്തിലെ കുഞ്ഞുകുഞ്ഞു വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ കുറിച്ചിടാറുണ്ട്.

Read more: ‘കൊച്ചിന് എന്നെ മനസ്സിലാകുമോ?’; ശ്രീനിഷിന്റെ മേക്കപ്പിനെ കുറിച്ച് പേളി

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Pearle maaney with daughter nila world environment day

Next Story
മലർ ജോർജിനെ മറന്നതോ, ഒഴിവാക്കിയതോ?; സംശയം തീർത്ത് അൽഫോൺസ് പുത്രൻPremam movie, Nivin Pauly, Sai Pallavi, Anupama Parameswaran, Alphonse Puthran, പ്രേമം, സായ് പല്ലവി, നിവിൻ പോളി, അൽഫോൺസ് പുത്രൻ, അനുപമ പരമേശ്വരൻ,​ പ്രേമം മലർ, മലർ മിസ്സ്, Malar miss, Sai pallavi premam, Premam photos
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express