മകൾ നിലയ്ക്ക് ചുറ്റുമാണ് പേളിയുടെ ലോകമിപ്പോൾ.നടിയും ഗർഭകാലം മുതൽ മകളുടെ വളർച്ചയുടെ ഓരോ ഘട്ടങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കു വയ്ക്കാൻ പേളി മടിച്ചിരുന്നില്ല. ഇപ്പോഴിതാ, മകൾക്കൊപ്പമുള്ള മനോഹരമായൊരു ചിത്രമാണ് പേളി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
‘ബ്ലിസ്’ എന്നാണ് ചിത്രത്തിന് പേളി ക്യാപ്ഷൻ നൽകിയിരിക്കുന്നത്. അമ്മയോട് ഒട്ടിച്ചേർന്നു കിടക്കുന്ന കുഞ്ഞുനിലയേയും ചിത്രത്തിൽ കാണാം.
അടുത്തിടെയായിരുന്നു പേളിയുടെയും ശ്രീനിഷിന്റെയും രണ്ടാം വിവാഹവാർഷികം. ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്ത താരങ്ങളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. 2019 മേയ് അഞ്ചിനായിരുന്നു ഇരുവരുടെയും വിവാഹം.
പേളിയ്ക്കും ശ്രീനിഷിനും സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുണ്ട്, പേളിഷ് എന്നാണ് ആരാധകർ ഇരുവരെയും വിളിക്കുന്നത്. ഇപ്പോൾ അവരോളം തന്നെ ആരാധകർ കുഞ്ഞു നിലയ്ക്കുമുണ്ട്. മകളുടെ വിശേഷങ്ങളും വീഡിയോകളുമെല്ലാം ഇരുവരും ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം മകളുടെ ബർത്ത് സ്റ്റോറിയും ഒരു വീഡിയോ ആയി പേളി പങ്കുവച്ചിരുന്നു.
Read more: പേളിയും ശ്രീനിഷും ചേർന്നൊരു കുഞ്ഞാവയെ മേടിക്കാൻ പോയ കഥ; വീഡിയോ