Latest News

എനിക്കും ഇതുപോലൊരു അമ്മയായാൽ മതി; പിറന്നാൾ ദിനത്തിൽ മമ്മിക്ക് ആശംസകളുമായി പേളി

പ്രായമാകും തോറും ഞാൻ മമ്മിയുടെ കുട്ടിയാകാൻ തുടങ്ങി. മമ്മിയോട് എന്തും പറയാമെന്നും മമ്മി എന്നെ ജഡ്ജ് ചെയ്യില്ലെന്നും എനിക്കറിയാം

perale manney, പേളി മാണി, Pearle Maany mother, പേളി മാണിയുടെ അമ്മ,

അമ്മയാകാനുള്ള ഒരുക്കത്തിലാണ് പേളി മാണി. എന്നാൽ തനിക്ക് തന്റെ അമ്മയെ പോലെ ഒരു അമ്മയാകണം എന്നാണ് പേളി പറയുന്നത്. ഇന്നു പേളിയുടെ അമ്മ മോളി മാണിയുടെ ജന്മദിനമാണ്. മമ്മിയ്ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് മനോഹരമായൊരു കുറിപ്പാണ് പേളി പങ്കുവച്ചിരിക്കുന്നത്.

“എന്റെ ഏറ്റവും വലിയ, മികച്ച അധ്യാപികയ്ക്ക് ജന്മദിനാശംസകൾ. ചെറുതാകുമ്പോൾ ഞാനെപ്പോഴും ഡാഡിയുടെ കുഞ്ഞായിരുന്നു. കാരണം എന്റെ എല്ലാ ആവശ്യങ്ങൾക്കും ഡാഡി എപ്പോഴും യെസ് പറയുമായിരുന്നു. മമ്മി കുറച്ച് കർക്കശക്കാരിയുമായിരുന്നു. എന്നാൽ പ്രായമാകും തോറും ഞാൻ മമ്മിയുടെ കുട്ടിയാകാൻ തുടങ്ങി. മമ്മിയോട് എന്തും പറയാമെന്നും മമ്മി എന്നെ ജഡ്ജ് ചെയ്യില്ലെന്നും എനിക്കറിയാം. ഇപ്പോൾ ഞങ്ങൾ ഒരു ടീമാണ്. എന്റെ ഏറ്റവും അടുത്ത സുഹൃത്തും ഏറ്റവും വലിയ ശക്തിയും മമ്മിയാണ്. ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും കരുത്തയും എന്നാൽ ഏറ്റവും നിശബ്ദയും മമ്മി തന്നെ. എന്നെ എപ്പോഴും പിന്തുണച്ചിട്ടുണ്ടെങ്കിലും ഒരിക്കലും കൊഞ്ചിച്ചിട്ടില്ല. എന്നെ സ്വതന്ത്രയാക്കി. എന്നാൽ മമ്മിയുടെ കാര്യത്തിലേക്ക് വരുമ്പോൾ എന്റെ ഏറ്റവും വലിയ വീക്ക്നെസ്സും മമ്മി തന്നെ. എന്റെ മമ്മി എന്റെ ലോകം. ഞാനിത് പറയുമ്പോൾ റേച്ചലും ഇക്കാര്യം സമ്മതിക്കുമെന്ന് എനിക്കറിയാം…. ‘എന്റെ മക്കൾക്ക് എന്റെ അമ്മയെ പോലെ ഒരമ്മയാകാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരു കുട്ടിക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച അമ്മയാണ് എന്റെ മമ്മി’,” പേളി കുറിച്ചു.

Read More: ശ്രീനി അടുത്ത് വേണമെന്നാണ് ആഗ്രഹം; ഗർഭകാല വിശേഷങ്ങളുമായി പേളി മാണി

 

View this post on Instagram

 

A post shared by Pearle Maaney (@pearlemaany)

തങ്ങളുടെ കുഞ്ഞുവാവ വരുന്ന ദിവസം എന്നാണെന്ന് അടുത്തിടെയാണ് പേളിയും ശ്രീനിഷും ആരാധകരെ അറിയിച്ചത്. പേളിയുടെ യൂട്യൂബ് ചാനലിലൂടെയാണ് പേളിയും ശ്രീനിഷും ഈ സന്തോഷ വാർത്ത പങ്കുവച്ചത്.

“ഇപ്പോൾ 36 ആഴ്ച കഴിയാറായി, അതായത് 9 മാസം. മാർച്ച് 23 നാണ് ഡോക്ടർ പറഞ്ഞിരിക്കുന്ന തീയതി,” പേളി പറഞ്ഞു. കുഞ്ഞിന് എന്ത് പേരിടുമെന്ന ചോദ്യത്തിന് ഓരോ വർഷവും ഓരോ പേരായിരിക്കുമെന്ന് തമാശരൂപേണ പേളി പറഞ്ഞു. മനസിൽ കുറേ പേരുകൾ വരുന്നുണ്ടെന്നും താൻ കൺഫ്യൂഷനിലാണെന്നും പേളി പറഞ്ഞു.

ഗർഭകാലത്തെ നല്ലതും മോശവുമായ അവസ്ഥകളെക്കുറിച്ചും പേളി സംസാരിച്ചു. ”നമ്മുടെ അച്ഛനും അമ്മയും ബന്ധുക്കളും റോഡിൽ പോകുന്നവരുമൊക്കെ നമ്മളെ കൊഞ്ചിച്ച് വഷളാക്കും. നമുക്ക് എവിടെപോയാലും മുൻഗണന കിട്ടും. ശ്രീനി രാത്രിയിൽ കാലൊക്കെ തിരുമ്മി തരും. ഞാനൊന്ന് തിരിയുകയാണെങ്കില്‍ ശ്രീനി ചാടി എഴുന്നേറ്റ് അയ്യോ തിരിയുവാണോ, ഞാനെന്തെങ്കിലും ചെയ്യണോയെന്ന് ചോദിക്കും. ഓവർ ആക്ടിങ് ചെയ്യാൻ പറ്റിയ സമയമാണ്. ബുദ്ധിമുട്ടിയ കാര്യമെന്താണെന്ന് ചോദിച്ചാൽ ആദ്യത്തെ മൂന്നു മാസം ഛർദ്ദിയുണ്ടായിരുന്നു. പക്ഷേ അത് അത്ര വലിയ ബുദ്ധിമുട്ടൊന്നും ആയിരുന്നില്ല. പിന്നെ കുഞ്ഞ് വലുതാകുന്തോറും നമുക്ക് നടക്കാനൊക്കെ പ്രയാസമാകും. അത് ഇത്തിരി ബുദ്ധിമുട്ടാണ്.”

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Pearle maaney wishes her mother a very happy birthday

Next Story
ഈ ഡ്രാമയിൽ എനിക്കൊരു പങ്കുമില്ല, പൃഥ്വിരാജിന്റെ ആരാധികയാണ് ഞാൻ; വിവാദങ്ങളോട് പ്രതികരിച്ച് അഹാനahaana krishna,ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com