ജീവിതത്തിലേക്ക് ആദ്യകൺമണി എത്തുന്ന നാളും കാത്തിരിക്കുകയാണ് നടിയും അവതാരകയുമായ പേളി മാണിയും നടൻ ശ്രീനിഷ് അരവിന്ദും. ഗർഭകാലവിശേഷങ്ങളും ചിത്രങ്ങളുമെല്ലാം തങ്ങളുടെ സമൂഹമാധ്യമങ്ങളിലൂടെ ഇരുവരും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, പേളിയുടെ വളക്കാപ്പ് ചടങ്ങിന്റെ ഏതാനും ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. ട്രാൻസ്ജെൻഡര്‍ ആക്ടിവിസ്റ്റും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാരാണ് പേളിയെ ഒരുക്കിയത്.
Read more: നീന്താൻ അറിയാമെന്ന് ഭാവിച്ച് ജീവിതക്കയത്തിലേക്കു പോയ അനിൽ
View this post on Instagram
View this post on Instagram
View this post on Instagram
View this post on Instagram
View this post on Instagram
View this post on Instagram
View this post on Instagram
View this post on Instagram
View this post on Instagram
അച്ഛനൊപ്പം വീട്ടുമുറ്റത്ത് സംസാരിച്ചുകൊണ്ട് ഉലാത്തുന്ന ഒരു വീഡിയോയും അടുത്തിടെ പേളി പങ്കുവച്ചിരുന്നു. ശ്രീനിഷാണ് വീഡിയോ പകർത്തിയിരിക്കുന്നത്. “ഡാഡിയ്ക്ക് ഒപ്പം നീണ്ട നടത്തങ്ങൾ, നീണ്ട സംസാരങ്ങൾ… എന്നും ഡാഡിയുടെ കുഞ്ഞുകുട്ടി… ശ്രീനിഷ്, ഇത്തരം മനോഹരമായ മുഹൂർത്തങ്ങൾ പകർത്തുന്ന നിങ്ങളുമായി ഞാൻ വീണ്ടും വീണ്ടും പ്രണയത്തിലാവുകയാണ്…” എന്നാണ് വീഡിയോ പങ്കുവച്ച് പേളി കുറിക്കുന്നത്.
View this post on Instagram
ജീവിതത്തിൽ തന്റെ ഏറ്റവും വലിയ റോൾ മോഡൽ മോട്ടിവേഷനൽ ട്രെയിനറും അന്താരാഷ്ട്ര പരിശീലകനും തന്റെ അച്ഛനുമായ ഡോ. മാണിപോൾ ആണെന്ന് പേളി പല അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. അച്ഛനുമായി തനിക്കുള്ള ബോണ്ടിങ്ങിനെ കുറിച്ച് മുൻപും പേളി സമൂഹമാധ്യമങ്ങളിൽ കുറിപ്പുകൾ പങ്കുവച്ചിട്ടുണ്ട്..
Read more: പേളി തെറ്റായ തീരുമാനം എടുത്തോയെന്നു പേടിച്ചിരുന്നു; മനസ് തുറന്ന് മാണി പോൾ
ആദ്യത്തെ കൺമണിയെ കാത്തിരിക്കുകയാണ് നടിയും അവതാരകയുമായ പേളി മാണിയും ഭർത്താവും നടനുമായ ശ്രീനിഷ് അരവിന്ദും. ഗർഭകാലം ആഘോഷമാക്കുകയാണ് പേളി. തന്റെ വിശേഷങ്ങളും ചിത്രങ്ങളും കുഞ്ഞിന്റെ വളർച്ചയും ഓരോ അനക്കങ്ങളും സന്തോഷങ്ങളുമെല്ലാം പേളി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം ചെല്ലക്കുട്ടിയേ എന്നു തുടങ്ങുന്ന ഒരു മ്യൂസിക് ആൽബവും പേളിയും ശ്രീനിഷും ചേർന്ന് റിലീസ് ചെയ്തിരുന്നു.
View this post on Instagram
മനോഹരമായ ഗാനവും അതി മനോഹരമായ ദൃശ്യങ്ങളുമാണ് വീഡിയോയുടെ മറ്റൊരു പ്രത്യേകത. പേളിയും ശ്രീനിഷും തന്നെയാണ് ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്.
Read More: ഫ്രീക്കത്തി അമ്മ; പേളിയുടെ ബേബി മമ്മ ഡാൻസിന് കയ്യടിച്ച് സോഷ്യൽ മീഡിയ
പേളിയുടെ ബേബി മമ്മ ഡാൻസും വൈറലായിരുന്നു. നിറവയറുമായി വീടിനകത്ത് നൃത്തം ചെയ്യുകയാണ് പേളി. ഭർത്താവ് ശ്രീനിഷ് ആണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. പേളിയുടെ എനർജിയേയും ആറ്റിറ്റ്യൂഡിനെയുമെല്ലാം ആരാധകർ പ്രശംസിച്ചിരുന്നു.
തന്റെ ഉദരത്തിൽ വളരുന്ന ജീവന് അഞ്ചുമാസം പ്രായമായപ്പോൾ ഏറെ വൈകാരികമായൊരു കുറിപ്പും പേളി പങ്കുവച്ചിരുന്നു.
“ആദ്യത്തെ മൂന്ന് മാസം അൽപ്പം ബുദ്ധിമുട്ടായിരുന്നു, കാരണം ഞാൻ ധാരാളം ഛർദിക്കുമായിരുന്നു, സാധാരണ ഗർഭത്തിൻറെ ലക്ഷണങ്ങൾ എല്ലാം ബുദ്ധിമുട്ടിച്ചിരുന്നു. രണ്ടാമത്തെ മൂന്ന് മാസങ്ങളിൽ ഏറ്റവും രസകരമാണ്. എനിക്ക് വളരെ ഊർജ്ജസ്വലത തോന്നുന്നു. ഇപ്പോൾ എനിക്ക് പാചകം, വൃത്തിയാക്കൽ, ഡ്രൈവിംഗ് തുടങ്ങിയവ ഇഷ്ടമാണ്… കുഞ്ഞ് നിരന്തരം ഒരു ചെറിയ ചലനത്തിലൂടെ ഹായ് പറയുന്നു, അതിനാൽ ഞാൻ ഞാൻ കുഞ്ഞുമായി കൂടുതൽ അടുത്തു തുടങ്ങി… ഞാൻ പാടുന്നു… സംഗീതം കേൾക്കുന്നു… ഞങ്ങളുടെ ചെറിയ പ്രാർത്ഥനകൾ ചൊല്ലുന്നു…
ഈ ദിവസങ്ങളിൽ എന്റെ കൈ എന്റെ കുഞ്ഞിനെ ചുറ്റിപ്പറ്റിയാണെന്ന് ഞാൻ ശ്രദ്ധിച്ചു, കാരണം എന്നിലെ അമ്മയുടെ സഹജാവബോധം പുറത്തേക്കു വന്നു തുടങ്ങിയെന്നാണ് എനിക്ക് തോന്നുന്നത്… കുഞ്ഞിനെ സുരക്ഷിതമായി സൂക്ഷിക്കുകയാണ് ഞാൻ. എന്തായാലും.. എന്റെ അനുഭവം നിങ്ങളുമായി പങ്കിടാൻ എനിക്ക് ആഗ്രഹം തോന്നി.. ഈ ലോകത്തേക്ക് ഒരു പുതിയ അംഗത്തെ കൊണ്ടുവരാൻ തിരഞ്ഞെടുത്ത ദമ്പതികളെന്ന നിലയിൽ ഞങ്ങൾക്ക് ഭാഗ്യം ചെയ്തവരാണ്…”
View this post on Instagram
ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്ത താരങ്ങളാണ് പേളി മാണിയും ശ്രീനിഷും. “ഞങ്ങള്‍ പ്രൊപോസ് ചെയ്ത് രണ്ട് വര്‍ഷമാകുന്നു. ഇന്ന് അദ്ദേഹത്തിന്റെ ഒരു ഭാഗം എന്നുള്ളില്‍ വളരുന്നു. ഞങ്ങള്‍ നിന്നെ സ്നേഹിക്കുന്നു ശ്രീനിഷ്,” എന്നു പറഞ്ഞുകൊണ്ടാണ് പേളി വീഡിയോ പങ്കുവച്ചിരിക്കുന്നത്. തങ്ങളുടെ കുഞ്ഞിന് എല്ലാവരുടേയും അനുഗ്രഹവും പ്രാർഥനകളും വേണം,” പേളി മാണി കുറിച്ചതിങ്ങനെ. അച്ഛനാവുന്ന സന്തോഷം ശ്രീനിഷും ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook