scorecardresearch

ഡാഡിയ്ക്കായി പ്ലാസ്റ്റുവിന്റെ സ്പെഷൽ റോസ്റ്റ്; രസകരമായ വീഡിയോയുമായി പേളി മാണി

പേളിയുടെ ‘പ്ലാസ്റ്റിക് & ഇലാസ്റ്റിക്’ എന്ന സീരിസിലെ പുതിയ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്

ഡാഡിയ്ക്കായി പ്ലാസ്റ്റുവിന്റെ സ്പെഷൽ റോസ്റ്റ്; രസകരമായ വീഡിയോയുമായി പേളി മാണി

പേളി മാണി തന്റെ വ്ലോഗിലൂടെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയ ഒരുപിടി കഥാപാത്രങ്ങളുണ്ട്. അതിൽ ചിലരാണ് പ്ലാസ്റ്റു, ഇലാസ്റ്റിക്, കംബർക്കട്ട് എന്നിവർ. പേളിയുടെ പ്ലാസ്റ്റു അവതാരത്തിന് സോഷ്യൽ മീഡിയയിൽ വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്.

ഇപ്പോഴിതാ, വ്യത്യസ്തമായൊരു കുക്കറി ഷോയുമായി എത്തുകയാണ് പ്ലാസ്റ്റു. ഒരു ചെമ്മീൻ റോസ്റ്റ് ഉണ്ടാക്കിയ കഥയാണ് പേളി വീഡിയോയിലൂടെ പറയുന്നത്. ശ്രീനിയും പേളിയുടെ ഡാഡി മാണിയുമെല്ലാം വീഡിയോയിൽ അതിഥികളായി എത്തുന്നുണ്ട്.

“ഇതുപോലൊരു കുക്കറിഷോ വേറെ കാണില്ല,” എന്നാണ് ആരാധകർ വീഡിയോയ്ക്ക് കമന്റ് നൽകുന്നത്.

ലോക്ക്ഡൗൺ കാലത്ത് പ്രേക്ഷകരെ എന്റർടെയിൻ ചെയ്യാനായി പേളി തുടങ്ങിയ വെബ് സീരീസ് ആണ് ‘പ്ലാസ്റ്റിക് & ഇലാസ്റ്റിക്’ എന്ന സീരിസ്.

Read more: ‘എന്റെ വാവ’ എന്ന് പേളി, ‘ഞങ്ങളുടെയും’ എന്ന് ആരാധകര്‍

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Pearle maaney ultimate roasting by plastic and elastic cookery video