ആദ്യ കൺമണിയെ കാണാനുളള ശ്രീനിഷിന്റെയും പേളി മാണിയുടെയും കാത്തിരിപ്പിന് അവസാനമാകുകയാണ്. തങ്ങളുടെ കുഞ്ഞുവാവ വരുന്ന ദിവസം എന്നാണെന്ന് ആരാധകരെ അറിയിക്കുകയാണ് ഇരുവരും. പേളിയുടെ യൂട്യൂബ് ചാനലിലൂടെയാണ് പേളിയും ശ്രീനിഷും ഈ സന്തോഷ വാർത്ത പങ്കുവച്ചത്.
“ഇപ്പോൾ 36 ആഴ്ച കഴിയാറായി, അതായത് 9 മാസം. മാർച്ച് 23 നാണ് ഡോക്ടർ പറഞ്ഞിരിക്കുന്ന തീയതി,” പേളി പറഞ്ഞു. കുഞ്ഞിന് എന്ത് പേരിടുമെന്ന ചോദ്യത്തിന് ഓരോ വർഷവും ഓരോ പേരായിരിക്കുമെന്ന് തമാശരൂപേണ പേളി പറഞ്ഞു. മനസിൽ കുറേ പേരുകൾ വരുന്നുണ്ടെന്നും താൻ കൺഫ്യൂഷനിലാണെന്നും പേളി പറഞ്ഞു.
ഗർഭകാലത്തെ നല്ലതും മോശവുമായ അവസ്ഥകളെക്കുറിച്ചായിരുന്നു അടുത്ത ചോദ്യം. ”നമ്മുടെ അച്ഛനും അമ്മയും ബന്ധുക്കളും റോഡിൽ പോകുന്നവരുമൊക്കെ നമ്മളെ കൊഞ്ചിച്ച് വഷളാക്കും. നമുക്ക് എവിടെപോയാലും മുൻഗണന കിട്ടും. ശ്രീനി രാത്രിയിൽ കാലൊക്കെ തിരുമ്മി തരും. ഞാനൊന്ന് തിരിയുകയാണെങ്കില് ശ്രീനി ചാടി എഴുന്നേറ്റ് അയ്യോ തിരിയുവാണോ, ഞാനെന്തെങ്കിലും ചെയ്യണോയെന്ന് ചോദിക്കും. ഓവർ ആക്ടിങ് ചെയ്യാൻ പറ്റിയ സമയമാണ്. ബുദ്ധിമുട്ടിയ കാര്യമെന്താണെന്ന് ചോദിച്ചാൽ ആദ്യത്തെ മൂന്നു മാസം ഛർദ്ദിയുണ്ടായിരുന്നു. പക്ഷേ അത് അത്ര വലിയ ബുദ്ധിമുട്ടൊന്നും ആയിരുന്നില്ല. പിന്നെ കുഞ്ഞ് വലുതാകുന്തോറും നമുക്ക് നടക്കാനൊക്കെ പ്രയാസമാകും. അത് ഇത്തിരി ബുദ്ധിമുട്ടാണ്.”
”ആദ്യത്തെ മൂന്നു മാസം ദേ പോയി ദാ വന്നുവെന്ന പോലെയായിരുന്നു. പെട്ടെന്നങ്ങ് പോയി. പിന്നെത്തെ മൂന്നു മാസം ഭയങ്കര എനർജിയായിരുന്നു. അപ്പോഴാണ് എനിക്ക് അനൗൺസ് ചെയ്യേണ്ടി വന്നത്. ആ സമയത്താണ് എന്റെ ബോളിവുഡ് സിനിമയായ ‘ലൂഡോ’ റിലീസ് ചെയ്യുന്നത്. അന്ന് ഒരു ദിവസം ഒറ്റയിരുപ്പിന് 28 ഇന്റർവ്യൂവാണ് നൽകിയത്. രാവിലെ 8.30 ന് തുടങ്ങി രാത്രി 7.30 വരെ. ആ സമയത്ത് ഞാൻ ഭയങ്കര ആക്ടീവായിരുന്നു. ആദ്യ മൂന്നു മാസം കഴിഞ്ഞശേഷം വാഗമൺ, ചെറായി തുടങ്ങിയ സ്ഥലങ്ങളിലൊക്കെ യാത്രയൊക്കെ പോയി. പിന്നത്തെ മൂന്നു മാസമാണ് എനിക്ക് ബുദ്ധിമുട്ടൊക്കെ തോന്നിയത്.”
Read More: ഞാൻ പ്രണയത്തിലാണ്, വിവാഹിതയാകാൻ പ്ലാനില്ല; വെളിപ്പെടുത്തലുമായി രഞ്ജിനി ഹരിദാസ്
ലേബർ റൂമിൽ ശ്രീനിയെ കയറ്റുമോ എന്നായിരുന്നു അടുത്ത ചോദ്യം. ഡോക്ടർമാർ കയറാൻ സമ്മതിച്ചാൽ കയറ്റും. പക്ഷേ ശ്രീനി തലകറങ്ങി വീഴുമെങ്കിൽ വേണ്ട. ശ്രീ വേണമെന്നാണ് തന്റെ ആഗ്രഹമെന്നും പേളി പറഞ്ഞു. ആൺകുട്ടിയാണെങ്കിലും പെൺകുട്ടിയാണെങ്കിലും നമുക്കെല്ലാം ഒന്നാണെന്ന് പേളി പറഞ്ഞു.