കഴിഞ്ഞ ഒരു വർഷമായി യൂട്യൂബ് ട്രെൻഡിങ്ങിൽ മലയാളികൾ സ്ഥിരം കാണുന്ന ഒരാളാണ് അർജ്യൂ. അർജ്യൂ ഒരു വീഡിയോ ഇട്ടാൽ രണ്ട് മൂന്ന് ദിവസത്തേക്ക് അത് ട്രെൻഡിങ്ങിൽ ടോപ്പിൽ തന്നെ കാണും. എന്നാൽ ഈ തവണ അത് പേർളിയുടെ ‘നില’ അട്ടിമറിച്ചിരിക്കുകയാണ്. ഇന്നലെ ആയിരുന്നു അർജ്യൂ തന്റെ ചാനലിന്റെ ഒന്നാം വാർഷികം ആഘോഷിച്ച് യുട്യൂബിൽ വീഡിയോ അപ്‌ലോഡ് ചെയ്തത്. നിമിഷങ്ങൾക്കകം അത് ട്രെൻഡിങ്ങിലും എത്തി. ഏറ്റവും മുകളിൽ ഒന്നാം സ്ഥാനത്ത്. പക്ഷെ ഇന്നു രാവിലെ കഥ മാറി. പേർളിയുടെ കുഞ്ഞുവാവ നില ആ ഒന്നാം സ്ഥാനം തട്ടിയെടുത്തു.
Read Here: എങ്ങനെ പോസ് ചെയ്യണം എന്ന് പറഞ്ഞു കൊടുക്ക്; നിലയുടെ പേരിടല്‍ വിശേഷങ്ങള്‍, വീഡിയോ

Read More: പേളിയും ശ്രീനിഷും ചേര്‍ന്നൊരു കുഞ്ഞാവയെ മേടിക്കാന്‍ പോയ കഥ; വീഡിയോ; വീഡിയോ
രാവിലെയാണ് പേർളി തന്റെ കുഞ്ഞിന്റെ ജനന നിമിഷങ്ങൾ അടങ്ങിയ അര മണിക്കൂർ വീഡിയോ യുട്യൂബിൽ പങ്കുവെച്ചത്. പ്രസവത്തിനായി ആശുപത്രിയിലേക്ക് പോവുന്നതു മുതൽ മകളുമായി തിരികെ വീട്ടിലേക്ക് മടങ്ങുന്നതു വരെയുള്ള സംഭവങ്ങൾ ഒരു വീഡിയോയാക്കിയാണ് പേർളി തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ചത്. “ഞങ്ങളൊരു കുഞ്ഞാവയെ മേടിച്ചിട്ട് വരാം,” എന്ന് പറഞ്ഞാണ് പേളിയുടെ ആശുപത്രിയിലേക്കുള്ള യാത്ര തുടങ്ങുന്നത്. ശ്രീനിഷാണ് വീഡിയോ പകർത്തിയത്. ആശുപത്രിയിലെ ഡോക്ടർമാരെയും നഴ്സുമാരെയുമെല്ലാം പരിചയപ്പെടുത്തുന്ന വീഡിയോ നിമിഷ നേരം കൊണ്ട് ഒന്നാമതും എത്തി.

ഇതോടെ അർജ്യൂവിന്റെ വീഡിയോ രണ്ടാമതായി ഉടൻ തന്നെ അർജ്യൂ ആരധകരുടെ കമ്മന്റുമെത്തി. ”നില വന്നപ്പോൾ ട്രെൻഡിങ് 1 ട്രെൻഡിങ് 2 ആയി, ഒരു കുഞ്ഞുവാവ കാരണമല്ലേ ക്ഷെമിച്ചു കളയൂ” എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. അർജ്യൂവിന്റെ ചാനലിന്റെ ഒന്നാം വാർഷിക ആഘോഷത്തിൽ നിരവധി പേരാണ് കമ്ന്റുകളുമായി എത്തുന്നത്. പേർളിയുടെ വിഡിയോക്കും നിരവധി ആരാധകർ കമന്റ് ചെയ്യുന്നുണ്ട്.