മോഹന്‍ലാല്‍ അവതാരകനായെത്തിയ ബിഗ് ബോസ് മലയാളത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ താരജോഡികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. പരസ്പരം പരിചയമില്ലാതെ എത്തിയ ഇരുവരും ബിഗ് ബോസ് ഹൗസില്‍ ചെലവിട്ട 100 ദിവസങ്ങള്‍ കൊണ്ട് പ്രണയത്തിലായി. കഴിഞ്ഞ ദിവസം ഇവരുടെ വിവാഹ നിശ്ചയവും നടന്നു.
ഇപ്പോള്‍ ഇതാ രണ്ടു പേരും ഒന്നിച്ചഭിനയിച്ച ‘പേളിഷ്’ എന്ന വെബ് സീരീസിലെ ആദ്യ എപ്പിസോഡും പുറത്തിറങ്ങിയിരിക്കുന്നു. തന്റെ യൂടൂബ് ചാനലിലൂടെ പേളി തന്നെയാണ് ആദ്യ എപ്പിസോഡ് പുറത്തുവിട്ടിരിക്കുന്നത്. 24 മണിക്കൂറിനുള്ളില്‍ നാല് ലക്ഷത്തിനടുത്ത് ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്.
Read More: പേളിയുടേയും ശ്രീനിഷിന്റേയും വിവാഹ നിശ്ചയം കഴിഞ്ഞു; ചിത്രങ്ങൾ
നഗരത്തിലെ തിരക്കില്‍ നിന്നും ഒരു ബ്രേക്ക് എടുക്കാനായി ഇരുവരും ശ്രീനിയുടെ അച്ഛന്റെ ഫാം ഹൗസിലേക്ക് പോകുന്നതും അവിടുത്തെ ജീവിതവുമെല്ലാമാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഫാം ഫൗസിലെ ആദ്യ ദിനമാണ് ഇവര്‍ ചിത്രീകരിച്ചിരിക്കുന്നത്. മുമ്പ് പേളിഷിലെ പാട്ടും പേളി റിലീസ് ചെയ്തിരുന്നു. ഫ്ളൈയിങ് വിത്ത് യൂ എന്ന പേരിലായിരുന്നു പാട്ട് റിലീസ് ചെയ്തത്.
View this post on Instagram
You will forever be mine always @pearlemaany #engagementphotos Click by : @sainu_whiteline
ആരാധകര്‍ ഇരു കൈയ്യും നീട്ടിയാണ് പേളിഷിന്റെ ആദ്യ എപ്പിസോഡ് സ്വീകരിച്ചിരിക്കുന്നത്. ഇരുവരും നല്ല ജോഡികളാണെന്നും ബിഗ് ബോസ് തന്ന സമ്മാനമാണ് ഇവര്‍ എന്നുമെല്ലാമുള്ള കമന്റ്സ് വീഡിയോയുടെ താഴെയുണ്ട്.
ഇരുവരുടേയും പ്രണയം കപടമാണെന്നും പരിപാടിയുടെ വിജയത്തിനു വേണ്ടി പ്രേക്ഷകരെ പറ്റിയ്ക്കുകയാണെന്നുമെല്ലാം ആരോപണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ബിഗ് ബോസ് ഹൗസില്‍ തുടങ്ങിയ പ്രണയം പുറത്തും തുടരുമെന്ന് ഇരുവരും അറിയിച്ചിരുന്നു. ഇരുവരും ആദ്യം മുതല്‍ പറയുന്ന ഒരേയൊരു പ്രശ്നം വീട്ടുകാരുടെ സമ്മതമാണ്. പ്രണയവിവരം തുറന്നു പറഞ്ഞതു മുതല്‍ പേളിയും ശ്രീനിഷും പങ്കുവച്ച പ്രധാന ആശങ്കയും വീട്ടുകാരുടെ ഇഷ്ടമായിരുന്നു. ഇക്കാര്യം വീട്ടില്‍ പറഞ്ഞ് ശരിയാക്കിത്തരണമെന്ന് പേളിയും ശ്രീനിഷും ബിഗ് ബോസ് അവതാരകനായ മോഹന്‍ലാലിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.