ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും പിന്നീട് വിവാഹിതരാവുകയും ചെയ്ത പ്രിയ താരജോഡികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. പരസ്പരം പരിചയമില്ലാതെ എത്തിയ ഇരുവരും ബിഗ് ബോസ് ഹൗസില്‍ ചെലവിട്ട 100 ദിവസങ്ങള്‍ കൊണ്ട് പ്രണയത്തിലാവുകയായിരുന്നു.
വിവാഹശേഷം ഇരുവരും ഒന്നിച്ച് ഹിമാലയത്തിലെ കസോളിലേക്ക് നടത്തിയ ഹണിമൂൺ യാത്രയുടെ ദൃശ്യങ്ങൾ ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ, ഹിമാലയൻ യാത്രയുടെ വ്ളോഗും പ്രേക്ഷകർക്കായി സമർപ്പിക്കുകയാണ് ഇരുവരും.
കൊച്ചി മുതൽ കസോൾ വരെയായി നടത്തിയ യാത്രയുടെ ആദ്യ ഭാഗമാണ് ഇന്നലെ യൂട്യൂബിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്. യാത്രാ വിശേഷങ്ങളും തമാശകളുമൊക്കെയായി രസകരമായി അവതരിപ്പിച്ച വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങൾ നൽകുന്നത്.
Read more: സാരിയിലും ശ്രീനിഷിനോടുളള പ്രണയം പറഞ്ഞ് പേളി മാണി
Read more: Pearlish Wedding: എന്താ വധു വണ്ടിയോടിച്ചാൽ നീങ്ങില്ലേ? പേളി പൊളിയാണ്
മേയ് ആദ്യ ആഴ്ചയിൽ ആയിരുന്നു ഇരുവരുടെയും വിവാഹം. മേയ് നാലിന് വൈകുന്നേരം നാലരയ്ക്ക് സുഹൃത്തുക്കളുടേയും കുടുംബാംഗങ്ങളുടേയും സാന്നിധ്യത്തില്‍ ചൊവ്വര പള്ളിയില്‍ വച്ചാണ് പേളിയും ശ്രീനിഷും വിവാഹിതരായത്. തുടർന്ന് മേയ് എട്ടിന് പാലക്കാട്ട് വെച്ച് ഹിന്ദു ആചാരപ്രകാരമുള്ള വിവാഹവും നടന്നു.
Read more: പ്രണയപൂര്‍വ്വം പേളിയും ശ്രീനിയും; ‘പേളിഷ്’ വെബ് സീരീസിലെ ആദ്യ എപ്പിസോഡ്