ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്ത താരങ്ങളാണ് ശ്രീനിഷും പേളിയും. കഴിഞ്ഞ മേയ് അഞ്ചിനായിരുന്നു ഇരുവരുടെയും വിവാഹം. ഒന്നാം വിവാഹവാർഷിക ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് പേളിയും ശ്രീനിഷും. ലോക്ക്‌ഡൗൺ കാലമായതിനാൽ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ആർഭാടങ്ങളൊന്നുമില്ലാതെയായിരുന്നു ആഘോഷം.
പേളിഷ് എന്നെഴുതിയ മനോഹരമായ കേക്കു മുറിച്ചുകൊണ്ടായിരുന്നു ഇരുവരും തങ്ങളുടെ സ്പെഷൽ ഡേ ആഘോഷിച്ചത്. സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള പേളിയ്ക്കും ശ്രീനിഷിനും ആരാധകർ നൽകിയ പേരാണ് പേളിഷ് എന്നത്. അതേ പേരിൽ ഇരുവരും ഒന്നിച്ച് ഒരു വെബ് സീരീസും ആരംഭിച്ചിരുന്നു. എത്ര പെട്ടെന്നാണ് ഒരു വർഷം കടന്നുപോയത്, വിശ്വസിക്കാനാവുന്നില്ലെന്നാണ് പേളി പറയുന്നത്.


View this post on Instagram
സീ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന സീരിയൽ ‘സത്യ എന്ന പെൺകുട്ടി’യിലാണ് ശ്രീനിഷ് അഭിനയിച്ചുവരുന്നത്. അതേസമയം, ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് പേളി മാണി. അഭിഷേക് ബച്ചനും ആദിത്യറോയ് കപൂറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അനുരാഗ് ബസുവിന്റെ ഹിന്ദി ചിത്രത്തിലൂടെയാണ് പേളിയുടെ ബോളിവുഡിൽ അരങ്ങേറ്റം. ഡാർക്ക് കോമഡിയായ ഈ പരീക്ഷണചിത്രത്തിൽ രാജ്കുമാർ റാവു, പങ്കജ് ത്രിപാദി, സന്യ മൽഹോത്ര, ഫാത്തിമ സന ഷെയ്ഖ്, റോഹിത് സറഫ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.
Read more: കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് അല്ല; പേളി ചോദിച്ചാൽ അലക്സ പറയും