scorecardresearch

Latest News

മാലിദ്വീപിൽ അവധിക്കാലം ആഘോഷിച്ച് പേളിയും ശ്രീനിഷും; ചിത്രങ്ങൾ

മൂന്നാം വിവാഹവാർഷികം മാലിദ്വീപിൽ ആഘോഷിക്കുകയാണ് പേളിയും ശ്രീനിഷും

Pearle Maaney, Srinish Aravind, Pearle Maaney Srinish Aravind wedding anniversary,

നടി, അവതാരക എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ പേളി മാണി ഇപ്പോൾ യൂട്യൂബ് വ്ളോഗർമാർക്കിടയിലെയും മിന്നും താരമാണ്. യൂട്യൂബ് വീഡിയോകളിലൂടെ വലിയൊരു ആരാധകവൃന്ദത്തെ തന്നെ സൃഷ്ടിക്കാൻ പേളിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. പേളിയുടെ യൂട്യൂബ് വീഡിയോകളിൽ നിറസാന്നിധ്യമായി ഭർത്താവ് ശ്രീനിഷും മകൾ നിലയുമുണ്ട്.

മൂന്നാം വിവാഹവാർഷികം ആഘോഷിക്കുകയാണ് പേളിയും ശ്രീനിഷും. ആനിവേഴ്സറി ആഘോഷങ്ങൾക്കായി മാലിദ്വീപാണ് പേളിയും ശ്രീനിഷും തിരഞ്ഞെടുത്തിരിക്കുന്നത്. മാലിദ്വീപ് യാത്രയിൽ നിന്നുള്ള ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുകയാണ് ഇരുവരും​ ഇപ്പോൾ.

“ഞങ്ങൾക്ക് മൂന്നാം വിവാഹ വാർഷിക ആശംസകൾ! 3 വർഷത്തെ സന്തോഷം, സ്നേഹം, മനസ്സിലാക്കൽ, പഠിച്ചെടുക്കൽ, ബഹുമാനം, വളർച്ച, കൂട്ടുകൂടൽ എന്നിങ്ങനെ ഒരുപാട് കാര്യങ്ങൾ. ഈ വർഷം ഞങ്ങൾ രണ്ടുപേർക്കും പുതുമയുള്ള ഒരു സ്ഥലത്ത് ആഘോഷിക്കുകയാണ്. നില എന്നത്തേക്കാളും ഞങ്ങളെ ചേർത്തുനിർത്തുന്ന ‘പശ ‘ആയതിനാൽ, അവളും ഞങ്ങളോടൊപ്പം വന്ന് പാർട്ടി നടത്താൻ തീരുമാനിച്ചു. എപ്പോഴും ഞങ്ങളുടെ ബ്ലസിംഗ് ഫാക്ടറിയായ പേളിഷ് കുടുംബത്തിന് ഒരായിരം നന്ദി,” പേളി കുറിച്ചു.

ബിഗ് ബോസ് മലയാളത്തിന്റെ ആദ്യസീസണിലെ മത്സരാർത്ഥികളായി എത്തിയ പേളിയും ശ്രീനിഷും ബിഗ് ബോസ് ഹൗസിൽ വച്ച് പ്രണയത്തിലാവുകയായിരുന്നു. ഇരു വീട്ടുകാരുടെയും പൂർണസമ്മതതോടെ 2019 മേയ് മാസത്തിലാണ് വിവാഹിതരായത്. മേയ് അഞ്ചിന് ക്രിസ്റ്റ്യൻ ആചാരപ്രകാരവും മേയ് എട്ടിന് ഹിന്ദു ആചാരപ്രകാരവുമായിരുന്നു ഇരുവരുടെയും വിവാഹചടങ്ങുകൾ നടന്നത്. കഴിഞ്ഞ മാർച്ചിൽ ഇരുവർക്കും ഒരു മകൾ പിറന്നു. പേളിയേയും ശ്രീനിഷിനെയും പോലെ തന്നെ നിലയും സോഷ്യൽ മീഡിയയ്ക്ക് ഏറെ പ്രിയങ്കരിയാണ് ഇന്ന്.

Read more: മരുഭൂമിയിൽ ആദ്യ ചുവടുകൾ വെച്ച് നില; ചിത്രവുമായി പേളി

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Pearle maaney srinish aravind wedding anniversary celebration at maldives