Latest News

മകൾക്കൊപ്പം പേളിയുടെ ഡബ്സ്മാഷ്, ആസ്വദിച്ച് നിലയും; വീഡിയോ

ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്ത താരങ്ങളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും

Pearle maaney, nila, ie malayalam

സോഷ്യൽ മീഡിയയിലെ താരങ്ങളാണ് പേളി മാണിയും മകൾ നിലയും. മകളുടെ ജനനം മുതലുളള ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ പേളി പങ്കു വയ്ക്കാറുണ്ട്. അതിനാൽ തന്നെ കുഞ്ഞു നിലയും സോഷ്യൽ മീഡിയയുടെ പ്രിയങ്കരിയാണ്.

മകൾക്കൊപ്പമുളള ഡബ്സ്മാഷ് വീഡിയോ പങ്കുവച്ചിരിക്കുകയാണ് പേളി മാണി. അമ്മയോടെ ചേർന്നു കിടക്കുന്ന നിലയെയാണ് വീഡിയോയിൽ കാണാനാവുക. ഇടയ്ക്ക് കുഞ്ഞു നില ചിരിക്കുന്നുമുണ്ട്. മകൾക്കൊപ്പമുളള പേളിയുടെ വീഡിയോയ്ക്ക് സിനിമാ താരങ്ങൾ അടക്കമുളളവർ കമന്റ് ചെയ്തിട്ടുണ്ട്.

ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്ത താരങ്ങളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. 2019 മേയ് അഞ്ചിനായിരുന്നു ഇരുവരുടെയും വിവാഹം. പേളിയ്ക്കും ശ്രീനിഷിനും സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുണ്ട്, പേളിഷ് എന്നാണ് ആരാധകർ ഇരുവരെയും വിളിക്കുന്നത്. മാർച്ച് 20നായിരുന്നു നിലയുടെ ജനനം.

”അവളെ ആദ്യമായി ഞങ്ങൾ കയ്യിലെടുത്തപ്പോൾ ചന്ദ്രനെ കയ്യിൽ പിടിച്ചിരിക്കുന്ന പോലത്തെ അനുഭവമാണ് ഞങ്ങൾക്കുണ്ടായത്. വളരെ വിലപ്പെട്ടത്. അത്തരമൊരു സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നു. അത് ശുദ്ധവും ദൈവികവുമായി അനുഭവപ്പെട്ടു. അതിനാലാണ് ചന്ദ്രൻ എന്നർഥം വരുന്ന നില എന്ന പേര് അവൾക്ക് നൽകിയത്.” എന്നാണ് മകളുടെ പേര് വെളിപ്പെടുത്തികൊണ്ട് പേളി കുറിച്ചത്.

Read More: ബേബി ഷവർ പാർട്ടിയിൽ താരമായി നില; ഞങ്ങളുടെ ചെറിയ കുടുംബമെന്ന് പേളി മാണി

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Pearle maaney srinish aravind video daughter nila

Next Story
ഇതെന്റെ മല്ലികാമ്മയ്ക്ക്; മോഹമല്ലിക കളക്ഷനുമായി പൂർണിമPoornima Indrajith, Mohamallika, മോഹമല്ലിക, പൂർണിമ ഇന്ദ്രജിത്ത്, Mallika Sukumaran, മല്ലിക സുകുമാരൻ, Poornima Mallika Indrajith Prithviraj, മല്ലിക പൂർണിമ ഇന്ദ്രജിത്ത്
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express