അവതാരക, നടി എന്നീ നിലകളില്‍ ശ്രദ്ധ നേടിയ താരമാണ് പേളി മാണി. സോഷ്യല്‍ മീഡിയയിലൂടെ വലിയ ആരാധക വൃന്ദത്തെ സ്വന്തമാക്കിയ പേളിയ്ക്കു സ്വന്തമായൊരു യൂട്യൂബ് ചാനലുമുണ്ട്. പേളിയേയും ഭർത്താവ് ശ്രീനിഷിനെയും പോലെ തന്നെ ആരാധകരുടെ പ്രിയങ്കരിയാണ് മകൾ നിലയും. പേളിയുടെ ചിത്രങ്ങളിലൂടെയും വ്ളോഗുകളിലൂടെയും നിലയുടെ വിശേഷങ്ങൾ ആരാധകരിലേക്ക് എത്താറുണ്ട്.
ക്രിസ്മസിനോട് അനുബന്ധിച്ച് ഒരു സ്പെഷൽ ഫോട്ടോഷൂട്ട് തന്നെ നടത്തിയിരിക്കുകയാണ് പേളിയും ശ്രീനിഷും. ഇതിന്റെ ചിത്രങ്ങൾ ഇരുവരും സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിട്ടുണ്ട്. ചിത്രങ്ങളുടെ ശ്രദ്ധ കവരുന്ന നിലയാണ്. ഓരോ ചിത്രത്തിലും ഓരോ തരം ഭാവങ്ങളോടെ കാഴ്ചക്കാരുടെ ശ്രദ്ധ കവരുകയാണ് കുഞ്ഞുനില.
ബിഗ് ബോസ് ഒന്നാം സീസണില്‍ മത്സരാര്‍ത്ഥികളായി വന്ന് പ്രണയത്തിലായ പേളിയും ശ്രീനിഷും 2019 ലാണ് വിവാഹിതരായത്. 2021 മാര്‍ച്ചിലാണ് പേളി മകള്‍ നിലയ്ക്കു ജന്മം നല്‍കിയത്.