അമ്മയുടെ നെഞ്ചിൽ ചാഞ്ഞുറങ്ങി നില; ദൈവം തന്ന വരദാനമെന്ന് പേളി മാണി

നിലയ്ക്ക് 6 മാസം പൂർത്തിയായതിന്റെ സന്തോഷം പങ്കിട്ടിരിക്കുകയാണ് പേളി മാണി

Pearle maaney, nila, ie malayalam

മകൾ നിലയുടെ ജനനത്തോടെ പേളി മാണിയുടെയും ശ്രീനിഷ് അരവിന്ദിന്റെയും ലോകം അവൾക്കു ചുറ്റുമാണ്. മകളുടെ കൊച്ചു കൊച്ചു വിശേഷങ്ങൾ പോലും ഇരുവരും സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്. എവിടെ പോയാലും ഇരുവർക്കുമൊപ്പം കുഞ്ഞു നിലയുമുണ്ടാകും. നിലയ്ക്ക് 6 മാസം പൂർത്തിയായതിന്റെ സന്തോഷം പങ്കിട്ടിരിക്കുകയാണ് പേളി മാണി.

മകൾ തന്റെ നെഞ്ചിൽ കിടന്നുറങ്ങുന്നതിന്റെ ചിത്രത്തിനൊപ്പം മനോഹരമായൊരു കുറിപ്പും പേളി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിട്ടുണ്ട്. ”ഈ മാലാഖ ഞങ്ങളുടെ കൈകളിൽ എത്തിയിട്ട് 6 മാസമാകുന്നു. ഞങ്ങളുടെ വലിയ സന്തോഷം, ദൈവം ഞങ്ങൾക്ക് തന്ന വലിയ സമ്മാനം, നില ബേബി. മമ്മ നിന്നെ സ്നേഹിക്കുന്നു. ഈ നല്ല നിമിഷം പകർത്തിയതിന് ദാദയ്ക്ക് നന്ദി,” ഇതായിരുന്നു പേളിയുടെ വാക്കുകൾ.

ശ്രീനിഷിനും മകൾക്കുമൊപ്പം ഡാൻസ് കളിക്കുന്ന ഒരു വീഡിയോയും പേളി പോസ്റ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഹൈദരാബാദിൽ നടന്ന സൈമ അവാർഡ്‌സിൽ മകൾക്കൊപ്പം പങ്കെടുക്കാൻ എത്തിയ പേളിയുടെയും ശ്രീനിഷിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. “ഒരുമിച്ചുള്ള ഞങ്ങളുടെ ആദ്യ വിമാന യാത്ര” എന്ന ക്യാപ്‌ഷനോടെ നിലയെയും കൊണ്ട് ഇരിക്കുന്ന ചിത്രം പേളിയും പോസ്റ്റ് ചെയ്തിരുന്നു.

ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്ത താരങ്ങളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. 2019 മേയ് അഞ്ചിനായിരുന്നു ഇരുവരുടെയും വിവാഹം. മാർച്ച് 20നായിരുന്നു നിലയുടെ ജനനം.

Read More: സൈമ അവാർഡ്‌സിൽ തിളങ്ങി നില, കൊഞ്ചിച്ച് താരങ്ങൾ; വീഡിയോ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Pearle maaney srinish aravind nila baby 6 months

The moderation of comments is automated and not cleared manually by malayalam.indianexpress.com