ആദ്യ കൺമണിയെ കാത്തിരിക്കുകയാണ് നടിയും അവതാരകയുമായ പേളി മാണിയും ഭർത്താവും നടനുമായ ശ്രീനിഷും. അടുത്തിടെയാണ് ഈ സന്തോഷവാർത്ത സമൂഹമാധ്യമങ്ങളിലൂടെ പേളിയും ശ്രീനിഷും പങ്കുവച്ചത്. താരങ്ങൾ അടക്കം നിരവധി പേർ പേളിയ്ക്കും ശ്രീനിഷിനും ആശംസകളുമായി എത്തിയിരുന്നു. ഇപ്പോഴിതാ, ഇരുവരും ഒന്നിച്ചുള്ള ഏതാനും ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് ശ്രീനിഷും പേളിയും.

ചിത്രങ്ങൾക്കൊപ്പം ശ്രീനിയെ കുറിച്ചൊരു കുറിപ്പും പേളി പങ്കുവയ്ക്കുന്നുണ്ട്.

“എല്ലായ്‌പ്പോഴും ഞാൻ ഈ കൈകളിൽ സുരക്ഷിതയാണ്. അവൻ എന്നെ ഒരു കുഞ്ഞിനെപ്പോലെ പരിപാലിക്കുന്നു, ഞാൻ എപ്പോഴും സന്തോഷവതിയാണെന്ന് ഉറപ്പാക്കുന്നു. നെഗറ്റീവ് സിനിമകളോ വാർത്തകളോ കാണാൻ അദ്ദേഹം എന്നെ അനുവദിക്കുന്നില്ല. ഞങ്ങളുടെ ആദ്യത്തെ സ്കാനിൽ സന്തോഷത്തോടെ കണ്ണുനീർ പൊഴിച്ചത് അവനായിരുന്നു. നൂറാമത്തെ തവണ ‘അനിയത്തിപ്രാവ്’ കണ്ട് ഞാൻ കരയുമ്പോഴും അവനെനിക്ക് ടിഷ്യു എടുത്തുതരുന്നു. കൃത്യസമയത്ത് മരുന്ന് കഴിക്കാൻ എന്നെ ഓർമ്മപ്പെടുത്തുന്നു .. ഉറക്കത്തിന് കാവലാവുന്നു.. കുഞ്ഞുമായി രഹസ്യ സംഭാഷണങ്ങൾ നടത്തുന്നു … രാത്രിയിൽ ഞാൻ പാൽ കുടിക്കുന്നുവെന്ന് ഉറപ്പാക്കുന്നു, അവസാനത്തെ സിപ്പിനായി കാത്തിരിക്കുന്നു… വൈകുന്നേരങ്ങളിൽ എന്നോടൊപ്പം നടക്കുന്നു.. ഉറങ്ങാനാവാതെ ഇരിക്കുമ്പോൾ എനിക്ക് കൂട്ടുതരുന്നു… എന്നെ ഉറക്കാൻ എന്റെ പ്രിയപ്പെട്ട പാട്ടുകൾ പ്ലേ ചെയ്യുന്നു … എല്ലാ രാത്രിയിലും എന്റെ വയറിൽ മോയ്‌സ്ചറൈസർ ക്രീം പുരട്ടുന്നു. എന്റെ എല്ലാ തമാശകൾക്കും അദ്ദേഹം ചിരിക്കുന്നു … ഞാനെത്ര സുന്ദരിയാണെന്ന് എന്നെ ഓർമ്മപ്പെടുത്തുന്നു … എനിക്ക് വേണ്ടത് കഴിക്കാൻ എന്നെ അനുവദിക്കുന്നു … എന്റെ സ്വപ്നങ്ങളെ പിന്തുടരാൻ അവൻ എപ്പോഴും എന്നോട് പറയുന്നു …ഈ പട്ടിക നീണ്ടതാണ്…. മുഴുവൻ ഹൃദയത്തോടെ ഞാനവനെ സ്നേഹിക്കുന്നു. ഈ പ്രിയപ്പെട്ട മനുഷ്യന്റെ മനോഹരമായ ഒരു പതിപ്പ് എന്റെ ഉള്ളിൽ വഹിക്കായത് ഭാഗ്യമാണ്. ഞാൻ അവനെ പൂർണ്ണഹൃദയത്തോടെ സ്നേഹിക്കുന്നു, ഈ പ്രിയപ്പെട്ട മനുഷ്യന്റെ മനോഹരമായ ഒരു പതിപ്പ് എന്റെ ഉള്ളിൽ വഹിക്കാനായത് ഭാഗ്യമായി കരുതുന്നു, ലവ് യു ശ്രീനി.”

View this post on Instagram

ALWAYS safe in his Arms He takes care of me like a baby and he is always making sure I’m happy. He doesn’t let me watch Negative movies or News. Every time I throw up he is with me rubbing my back… he makes me finish my bottle of water… He had happy tears during our first scan…He gets me Tissues when I cry watching ‘Aniyathipraavu’ for the 100th time… he reminds me to have my tablets on time.. at night he slowly makes sure I’m sleeping on my side… he has secret conversations with our little one… He makes sure I drink my glass of milk at night( he waits for the last sip coz it tastes yummy)… He walks with me in the evenings..He stays up with me when I am sleepless… Plays my favourite songs to put me to sleep… He applies Moisturiser on my tummy every night.. He laughs at all my Jokes…He reminds me how beautiful I am… he lets me eat what I want…He always tells me to follow my Dreams…Well… the list Goes on. I love him with all my heart and I’m the luckiest to be carrying one more beautiful version of this Loving Human inside me. Love You Srini #extremelypampered #imaluckywife @srinish_aravind . . . Click @jiksonphotography @lightsoncreations Styling @asaniya_nazrin

A post shared by Pearle Maaney (@pearlemaany) on

ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്ത താരങ്ങളാണ് പേളി മാണിയും ശ്രീനിഷും. “ഞങ്ങള്‍ പ്രൊപോസ് ചെയ്‍ത് രണ്ട് വര്‍ഷമാകുന്നു. ഇന്ന് അദ്ദേഹത്തിന്റെ ഒരു ഭാഗം എന്നുള്ളില്‍ വളരുന്നു. ഞങ്ങള്‍ നിന്നെ സ്‍നേഹിക്കുന്നു ശ്രീനിഷ്,” എന്നു പറഞ്ഞുകൊണ്ടാണ് പേളി വീഡിയോ പങ്കുവച്ചിരിക്കുന്നത്. തങ്ങളുടെ കുഞ്ഞിന് എല്ലാവരുടേയും അനുഗ്രഹവും പ്രാർഥനകളും വേണം,” പേളി മാണി കുറിച്ചതിങ്ങനെ. അച്ഛനാവുന്ന സന്തോഷം ശ്രീനിഷും ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു.

Read more: ‘അവന്റെ ഒരു ഭാഗം എന്റെയുള്ളിൽ വളരുന്നു’; സന്തോഷം പങ്കുവച്ച് പേളി മാണി

2019 മേയ് അഞ്ചിനായിരുന്നു ഇരുവരുടെയും വിവാഹം. തങ്ങളുടെ ജീവിതത്തിലെ സന്തോഷങ്ങളും വിശേഷങ്ങളുമെല്ലാം ശ്രീനിയും പേളിയും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

Read More: നിന്നെ വല്ലാതെ മിസ് ചെയ്യുന്നു മോളേ; ഓണാഘോഷങ്ങൾക്കിടയിലും മീനാക്ഷിയെ ഓർത്ത് മഞ്ജു പിള്ള

അടുത്തിടെയാണ് ഇരുവരും തങ്ങളുടെ ഒന്നാം വിവാഹവാർഷികം ആഘോഷിച്ചത്. ലോക്ക്‌ഡൗൺ കാലമായതിനാൽ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ആർഭാടങ്ങളൊന്നുമില്ലാതെയായിരുന്നു ആഘോഷം. ഇതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

 

View this post on Instagram

 

Okay Im going to bug and hug you for the rest of my life… okay.. okay? Ooookay… *cuddles* . . . . . @jiksonphotography

A post shared by Pearle Maaney (@pearlemaany) on

പേളിഷ് എന്നെഴുതിയ മനോഹരമായ കേക്കു മുറിച്ചുകൊണ്ടായിരുന്നു ഇരുവരും തങ്ങളുടെ സ്പെഷൽ ഡേ ആഘോഷിച്ചത്. സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള പേളിയ്ക്കും ശ്രീനിഷിനും ആരാധകർ നൽകിയ പേരാണ് പേളിഷ് എന്നത്. അതേ പേരിൽ ഇരുവരും ഒന്നിച്ച് ഒരു വെബ് സീരീസും ആരംഭിച്ചിരുന്നു. എത്ര പെട്ടെന്നാണ് ഒരു വർഷം കടന്നുപോയത്, വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു വിവാഹവാർഷിക ദിനത്തിൽ പേളി പറഞ്ഞത്.

Read More: ഒന്നായതിന്റെ ഒന്നാം വാർഷികം; കേക്ക് മുറിച്ച് ആഘോഷിച്ച് പേളിയും ശ്രീനിഷും; ചിത്രങ്ങൾ

ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിൽ മത്സരാർത്ഥിയായി എത്തിയ പേളി ഷോയുടെ ഫസ്റ്റ് റണ്ണർ അപ്പ് ആയിരുന്നു. ബിഗ് ബോസ് വീട്ടിൽ വെച്ചുള്ള പേളി- ശ്രീനിഷ് പ്രണയവും പിന്നീടുള്ള വിവാഹവുമൊക്കെ പേളിയെ വാർത്തകളിലെ താരമാക്കി മാറ്റി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook