പേളി മാണിയുടെ മകൾ നിലയുടെ വിശേഷങ്ങൾക്കായാണ് പേളിഷ് ആരാധകർ കാത്തിരിക്കുന്നത്. ഇക്കാര്യത്തിൽ പേളി ആരാധകരെ ഒട്ടും നിരാശപ്പെടുത്താറില്ല. മകളുടെ വിശേഷങ്ങൾ ഇടയ്ക്കിടയ്ക്ക് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. മകൾക്കൊപ്പമുളള പുതിയൊരു വീഡിയോ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുകയാണ് പേളി മാണി.
മകളെ മടിയിൽ കിടത്തി സരിഗമപ പാടുകയാണ് പേളി. അമ്മയുടെ പാട്ടിനൊത്ത് കുഞ്ഞു നില താളം പിടിക്കുന്നുമുണ്ട്. ”ഒരു ഗായികയായ ഞാൻ, എന്റെ അറിവ് മുഴുവൻ കുഞ്ഞിലേക്ക് പകർന്നു കൊടുക്കുന്ന ഒരു ത്രിതങ്ക പുളകിത രംഗം ഇതാ നിങ്ങളുമായി പങ്കുവയ്ക്കുന്നു” എന്നാണ് പേളി കുറിച്ചത്. താരങ്ങളും ആരാധകരും അടക്കം നിരവധി പേർ വീഡിയോയ്ക്ക് കമന്റ് ചെയ്തിട്ടുണ്ട്. കുഞ്ഞു നില താളം പിടിക്കുന്നതിനെയാണ് പലരും അഭിനന്ദിച്ചിരിക്കുന്നത്.
ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്ത താരങ്ങളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. 2019 മേയ് അഞ്ചിനായിരുന്നു ഇരുവരുടെയും വിവാഹം. പേളിയ്ക്കും ശ്രീനിഷിനും സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുണ്ട്, പേളിഷ് എന്നാണ് ആരാധകർ ഇരുവരെയും വിളിക്കുന്നത്.
മാർച്ച് 20നായിരുന്നു നിലയുടെ ജനനം. മകളുടെ ബർത്ത് സ്റ്റോറി പേളി ആരാധകർക്കായി ഷെയർ ചെയ്തിരുന്നു. മകളുടെ വിശേഷങ്ങളും വീഡിയോകളുമെല്ലാം ഇരുവരും ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.
Read More: ഇയാളെ ഞാൻ എന്തിനാണോ കല്യാണം കഴിച്ചത്? ശ്രീനിഷിന്റെ വീഡിയോയുമായി പേളി മാണി