Latest News

ബേബി ഷവർ പാർട്ടിയിൽ താരമായി നില; ഞങ്ങളുടെ ചെറിയ കുടുംബമെന്ന് പേളി മാണി

നില അവളുടെ കൂട്ടുകാരിക്കായുള്ള കാത്തിരിപ്പിലാണെന്നായിരുന്നു പേളി മാണി ചിത്രത്തിനൊപ്പം കുറിച്ചത്

pearley manney, srinish, ie malayalam

മകളുടെ ജനനശേഷം പേളി മാണിയുടെയും ശ്രീനിഷിന്റെയും ലോകം അവൾക്കു ചുറ്റുമാണ്. നിലയ്‌ക്കൊപ്പമുളള സന്തോഷ നിമിഷങ്ങൾ ഇരുവരും സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്. തങ്ങളുടെ സുഹൃത്തിന്റെ ബേബി ഷവർ പാർട്ടിയിൽ പങ്കെടുക്കാനും മകൾക്കൊപ്പമാണ് ഇരുവരും പോയത്. പാർട്ടിയിൽ താരമായത് കുഞ്ഞു നിലയായിരുന്നു.

ഫോട്ടോഗ്രാഫറായ ജിക്‌സന്റേയും സിജ രാജന്റേയും ബേബി ഷവര്‍ പാര്‍ട്ടിയില്‍ പങ്കെടുക്കാൻ കുടുംബസമേതമാണ് ഇവരെത്തിയത്. പാർട്ടിയിൽനിന്നുളള ചിത്രങ്ങൾ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. നില അവളുടെ കൂട്ടുകാരിക്കായുള്ള കാത്തിരിപ്പിലാണെന്നായിരുന്നു പേളി മാണി ചിത്രത്തിനൊപ്പം കുറിച്ചത്.

ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്ത താരങ്ങളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. 2019 മേയ് അഞ്ചിനായിരുന്നു ഇരുവരുടെയും വിവാഹം. പേളിയ്ക്കും ശ്രീനിഷിനും സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുണ്ട്, പേളിഷ് എന്നാണ് ആരാധകർ ഇരുവരെയും വിളിക്കുന്നത്.

മാർച്ച് 20നായിരുന്നു നിലയുടെ ജനനം. മകളുടെ ബർത്ത് സ്റ്റോറി പേളി ആരാധകർക്കായി ഷെയർ ചെയ്തിരുന്നു. മകളുടെ വിശേഷങ്ങളും വീഡിയോകളുമെല്ലാം ഇരുവരും ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

Read More: അവളെ കണ്ടപ്പോൾ സന്തോഷത്താൽ എന്റെ കണ്ണുകൾ നിറഞ്ഞു; സഹോദരിയുടെ വിവാഹദിനമോർത്ത് പേളി മാണി

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Pearle maaney srinish aravind daughter nila new photo541822

Next Story
‘ബിറ്റ്സിയൻ’ ആയതിൽ അഭിമാനം; ക്യാമ്പസ് കാലമോർത്ത് കനിഹKaniha, കനിഹ, Kaniha photos, Kaniha college, kaniha old photo, kaniha family, kaniha latest photos, kaniha movies, Indian express malayalam, IE malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com