ബിഗ് ബോസ് മത്സരത്തിലെ വിജയി സാബുമോന്‍ ആയിരുന്നെങ്കിലും പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ രണ്ടു പ്രണയ ജോഡികള്‍ ഉണ്ട്. പേളി മാണിയും ശ്രീനിഷും. നൂറു ദിവസം നീണ്ടു നിന്ന പരിപാടിയ്ക്കിടയില്‍ ഇരുവരും പ്രണയത്തിലായി. ഇന്ന് ഇവരുടെ പ്രണയത്തിന് പ്രായം നാല് മാസം. ഈ സുദിനത്തില്‍ തങ്ങള്‍ ഒരുമിച്ച് അഭിനയിച്ച വീഡിയോ ഗാനവുമായി എത്തിയിരിക്കുകയാണ് പേളിഷ് ജോഡികള്‍.

‘പേളിഷ്-ഫ്‌ലൈ വിത്ത് യൂ’ എന്ന പേരിലാണ് വീഡിയോ ഗാനം പുറത്തിറക്കിയിരിക്കുന്നത്. പേളിയും ജെസിന്‍ ജോര്‍ജും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. പാട്ടിന്റെ വരികള്‍ എഴുതിരിക്കുന്നത് പേളിയും ശ്രദ്ധാ ഡേവിസും ചേര്‍ന്നാണ്. സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് ജെസിന്‍ ജോര്‍ജ്.

ഒരുമിച്ചുള്ള ഫോട്ടോകള്‍ ആരാധകര്‍ക്കായി ഇരുവരും പങ്കിടാറുണ്ട്. അടുത്തിടെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍, ഡിസംബര്‍ 22ന് ഉച്ചയ്ക്ക് 12 മണിക്ക് തന്റെ ഔദ്യോഗിക യൂട്യൂബ് പേജിലൂടെ ‘പേളിഷ്’ റിലീസ് ചെയ്യും എന്ന് പേളി പ്രഖ്യാപിച്ചിരുന്നു. അപ്പോള്‍ മുതല്‍ എന്താണെന്ന് അറിയാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകരും. ഇരുവരുടേയും വിവാഹനിശ്ചയം വ്യത്യസ്തമായ രീതിയില്‍ പേളി പ്രഖ്യാപിച്ചതാകുമോ എന്ന ഊഹാപോഹങ്ങളും ഉണ്ടായിരുന്നു.

അടുത്ത വര്‍ഷം മാര്‍ച്ച്-ഏപ്രില്‍ മാസത്തോടെ വിവാഹം ഉണ്ടാകുമെന്ന് ശ്രീനിഷ് ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു. അവധിക്കാലമായതിനാല്‍ എല്ലാവര്‍ക്കും പങ്കെടുക്കാന്‍ കഴിയുമെന്നതിനാലാണ് ആ സമയം തന്നെ തെരഞ്ഞെടുത്തതെന്നും ശ്രീനിഷ് പറഞ്ഞു. ജനുവരിയോടെ വിവാഹനിശ്ചയം ഉണ്ടാകുമെന്നും ശ്രീനിഷ് വ്യക്തമാക്കിയിരുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രീനിഷ് ഇക്കാര്യം വെളിപ്പെടുത്തിയത്.

Read More: ‘പൂര്‍ണ ചന്ദ്രനുദിക്കുന്ന ഡിസംബര്‍ 22ന് ഞങ്ങള്‍ അത് പുറത്തുവിടും’; പേളി-ശ്രീനിഷ് വിവാഹനിശ്ചയം ശനിയാഴ്ച്ചയെന്ന് സൂചന

വീട്ടുകാരുടെ സമ്മതം തേടലാണ് ആദ്യം ചെയ്യുകയെന്നും ബിഗ് ബോസില്‍ നിന്നു പുറത്തിറങ്ങിയപ്പോള്‍ പേളി പറഞ്ഞത്. പിന്നീട് വീട്ടുകാര്‍ വിവാഹത്തിന് സമ്മതിച്ചതായും പേളി അറിയിച്ചിരുന്നു. എന്റെ അമ്മ, അവരാണ് എന്റെ മാലാഖ. അമ്മ എന്നെ പിന്തുണച്ചവര്‍ക്കു സ്‌നേഹിച്ചവര്‍ക്കും എല്ലാം നന്ദി പറയുകയാണ്. പിഎസ്(പേളി- ശ്രീനിഷ്): അതെ അമ്മ സമ്മതിച്ചു. ഇതായിരുന്നു ഇന്‍സ്റ്റാഗ്രാമില്‍ പേളി പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook