Latest News

നിന്റെ മുടിയ്ക്കിടയിൽ ബേബി കുടുങ്ങിയിരിക്കാ; പേളിയോട് ശ്രീനിഷ്

ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞുകൊണ്ടുള്ള ശ്രീനിയുടെയും പേളിയുടെയും ചോദ്യോത്തരവേളയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്

Pearle Maaney, Pearle Maaney daughter nila, pearle daughter nila, pearle nila, Pearle Maaney Srinish wedding anniversary, പേളി മാണി, Pearle Maany daughter, nila srinish, നില ശ്രീനിഷ്, Pearle Maany husband, Pearle Maany movies, Pearle Maany youtube, Pearle Maaney instagram, srinish aravind, Pearle Maaney srinish, Pearle Maany daughter name, Pearle Maany daughter photos, Pearle Maany video, ഐഇ മലയാളം, ie malayalam

സോഷ്യൽ മീഡിയയുടെ സെലിബ്രിറ്റി കപ്പിളാണ് നടിയും അവതാരകയുമായ പേളി മാണിയും നടൻ ശ്രീനിഷ് അരവിന്ദും. ബിഗ് ബോസ് വീട്ടിൽ വച്ച് തുടങ്ങിയ ഇരുവരുടെയും സൗഹൃദം പ്രണയമായി മാറിയതിനും പിന്നീട് വിവാഹത്തിലേക്ക് എത്തിയതിനുമൊക്കെ പ്രേക്ഷകർ സാക്ഷിയാണ്. വിവാഹിതരായി രണ്ടു വർഷം പിന്നിടുമ്പോൾ ജീവിതത്തിലേക്ക് കൂട്ടായി മകൾ നില കൂടി എത്തിയ സന്തോഷത്തിലാണ് ഈ ദമ്പതികൾ.

മകളുടെ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോയുമെല്ലാം ഇരുവരും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാറുണ്ട്. ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞുകൊണ്ടുള്ള ശ്രീനിയുടെയും പേളിയുടെയും ചോദ്യോത്തരവേളയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ചോദ്യങ്ങൾ വായിക്കുന്ന ശ്രീനിയേയും അതിന് ഉത്തരമേകുന്ന പേളിയേയുമാണ് വീഡിയോയിൽ കാണാനാവുക.

ഷൂട്ടിന് ഇടയിൽ ഉറക്കത്തിൽ നിന്ന് ഉണർന്ന മകളെയും എടുത്തുകൊണ്ട് പേളി എത്തുന്നു. പിന്നെ നിലയുടെ വിശേഷങ്ങളായി സംസാരം. അതിനിടയിലാണ്, ചിരിപ്പിച്ചുകൊണ്ട് ശ്രീനിയുടെ ഡയലോഗ്. “പേളീ, നിന്റെ മുടിയ്ക്കിടയിൽ അവൾ കുടുങ്ങിയിരിക്കാ’ എന്ന ശ്രീനിയുടെ ഡയലോഗ് പേളിയേയും ചിരിപ്പിക്കുന്നു.

നില ജീവിതത്തിലേക്കു വന്നതിൽ പിന്നെയുള്ള മാറ്റത്തെക്കുറിച്ചും പുതിയ വിശേഷങ്ങളെ കുറിച്ചുമെല്ലാം ഇരുവരും വീഡിയോയിൽ സംസാരിക്കുന്നു.

അടുത്തിടെയായിരുന്നു പേളിയുടെയും ശ്രീനിഷിന്റെയും രണ്ടാം വിവാഹവാർഷികം. 2019 മേയ് അഞ്ചിനായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹവാർഷികം ആഘോഷിച്ചതിന്റെ ചിത്രങ്ങളും ഇരുവരും പങ്കുവച്ചിരുന്നു.

പേളിയ്ക്കും ശ്രീനിഷിനും സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുണ്ട്, പേളിഷ് എന്നാണ് ആരാധകർ ഇരുവരെയും വിളിക്കുന്നത്. ഇപ്പോൾ അവരോളം തന്നെ ആരാധകർ കുഞ്ഞു നിലയ്ക്കുമുണ്ട്. മകളുടെ വിശേഷങ്ങളും വീഡിയോകളുമെല്ലാം ഇരുവരും ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം മകളുടെ ബർത്ത് സ്റ്റോറിയും ഒരു വീഡിയോ ആയി പേളി പങ്കുവച്ചിരുന്നു.

Read more: പേളിയും ശ്രീനിഷും ചേർന്നൊരു കുഞ്ഞാവയെ മേടിക്കാൻ പോയ കഥ; വീഡിയോ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Pearle maaney srinish aravind baby nila answering your questions video

Next Story
എളുപ്പമല്ല ആ മാറ്റം: ജാന്മണി ദാസ്Jaanmani das, jaanmoni das, jaanmoni, jaanmanii makeup artist, makeup artist, make up
The moderation of comments is automated and not cleared manually by malayalam.indianexpress.com