പേളി മാണിയും ഭർത്താവ് ശ്രീനിഷും മകൾ നിലയുമെല്ലാം സോഷ്യൽ ലോകത്തെ പ്രിയ താരങ്ങളാണ്. യൂട്യൂബ് ചാനലുമായി ഏറെ സജീവമാണ് പേളി- ശ്രീനിഷ് ദമ്പതികൾ. ഇപ്പോഴിതാ, ഗോവയിൽ അവധിക്കാലം ചെലവഴിക്കുന്ന പേളിഷ് ദമ്പതികളുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ന്യൂ ഇയർ ആഘോഷങ്ങൾക്കായാണ് പേളിയും ശ്രീനിഷും മകൾക്കൊപ്പം ഗോവയിലെത്തിയത്.
ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്ത താരങ്ങളാണ് പേളി മാണിയും ശ്രീനിഷും. ഇരുവർക്കും ഏറെ ആരാധകരും സോഷ്യൽ മീഡിയയുണ്ട്. പേളിഷ് എന്നാണ് ആരാധകർ ഇരുവരെയും സ്നേഹത്തോടെ വിളിക്കുന്നത്.
Read More: അവൾക്കിത് ആദ്യത്തെ അനുഭവം, ഒരുപാട് ഇഷ്ടമായി; നിലയുടെ പുതിയ വിശേഷം പങ്കിട്ട് പേളി മാണി