പേളി മാണിയും ഭർത്താവ് ശ്രീനിഷും മകൾ നിലയുമെല്ലാം സോഷ്യൽ ലോകത്തെ പ്രിയ താരങ്ങളാണ്. ഇൻസ്റ്റഗ്രാമും യൂട്യൂബ് ചാനലുമായി ഏറെ സജീവമാണ് പേളി- ശ്രീനിഷ് ദമ്പതികൾ. കുഞ്ഞു നിലയുടെ ഓരോ പുതിയ വിശേഷങ്ങളും ഇവർ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ആദ്യ ചുവടുകൾ വെക്കുന്ന നിലയുടെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് പേളി.
‘മൈൽസ് ടു ഗോ’ എന്ന അടിക്കുറിപ്പോടെയാണ് പേളി ചിത്രം പങ്കുവെച്ചിരിക്കുന്നത്. ദുബായിലെ മരുഭൂമിയിലാണ് നില ആദ്യ ചുവടുകൾ വെക്കുന്നത്. ദുബായിൽ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുകയാണ് പേളിയും ശ്രീനിഷും.
കഴിഞ്ഞ ദിവസം ഗോവയിൽ അവധിക്കാലം ചെലവഴിക്കുന്ന ചിത്രങ്ങൾ ഇവർ ആരാധകരുമായി പങ്കുവെച്ചിരുന്നു. ന്യൂ ഇയർ ആഘോഷങ്ങൾക്കായാണ് പേളിയും ശ്രീനിഷും മകൾക്കൊപ്പം ഗോവയിലെത്തിയത്.
ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്ത താരങ്ങളാണ് പേളി മാണിയും ശ്രീനിഷും. ഇരുവർക്കും ഏറെ ആരാധകരും സോഷ്യൽ മീഡിയയുണ്ട്. പേളിഷ് എന്നാണ് ആരാധകർ ഇരുവരെയും സ്നേഹത്തോടെ വിളിക്കുന്നത്.