ഞങ്ങൾ പരസ്പരമേകിയ വിലപ്പിടിച്ച സമ്മാനം; കുടുംബചിത്രങ്ങൾ പങ്കുവച്ച് പേളി

രണ്ടാം വിവാഹവാർഷികം ആഘോഷിക്കുകയാണ് പേളിയും ശ്രീനിഷും

Pearle Maaney, Pearle Maaney Srinish wedding anniversary, പേളി മാണി, Pearle Maany daughter, nila srinish, നില ശ്രീനിഷ്, Pearle Maany husband, Pearle Maany movies, Pearle Maany youtube, Pearle Maaney instagram, srinish aravind, Pearle Maaney srinish, Pearle Maany daughter name, Pearle Maany daughter photos, Pearle Maany video, ഐഇ മലയാളം, ie malayalam

ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്ത താരങ്ങളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. 2019 മേയ് അഞ്ചിനായിരുന്നു ഇരുവരുടെയും വിവാഹം. രണ്ടാം വിവാഹവാർഷികദിനത്തിൽ പരസ്പരം ആശംസകൾ കൈമാറുകയാണ് പേളിയും ശ്രീനിഷും. തങ്ങൾ പരസ്പരം നൽകിയ വിലപ്പിടിച്ച ഒരു സമ്മാനവും ഈ ആഘോഷനാളിൽ നമ്മൾക്കൊപ്പമുണ്ടെന്നാണ് പേളി കുറിക്കുന്നത്. മകൾ നിളയ്ക്കും ശ്രീനിഷിനുമൊപ്പമുള്ള മനോഹരമായൊരു ചിത്രവും പേളി പങ്കു വച്ചിട്ടുണ്ട്.

‘എന്റെ ചുരുളമ്മയ്ക്ക് രണ്ടാം വിവാഹവാർഷിക ആശംസകൾ’ എന്നാണ് ശ്രീനി കുറിക്കുന്നത്.

ജീവിതത്തിലേക്ക് മകൾ എത്തിയ സന്തോഷത്തിലാണ് പേളിയും​ ശ്രീനിഷും ഇപ്പോൾ. മകളുടെ വിശേഷങ്ങളും വീഡിയോകളുമെല്ലാം ഇരുവരും ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

കഴിഞ്ഞ ദിവസം മകളുടെ ബർത്ത് സ്റ്റോറിയും ഒരു വീഡിയോ ആയി പേളി പങ്കുവച്ചിരുന്നു.

Read more: പേളിയും ശ്രീനിഷും ചേർന്നൊരു കുഞ്ഞാവയെ മേടിക്കാൻ പോയ കഥ; വീഡിയോ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Pearle maaney srinish aravind 2nd wedding anniversary

Next Story
ട്വിറ്റർ പോയാൽ പോട്ടെ, ഇങ്ങോട്ട് പോരൂ കങ്കണാജീ; കങ്കണയെ ക്ഷണിച്ച് ‘കൂ’ ആപ്പ്kangana ranaut, കങ്കണ റണാവത്ത്, kangana ranaut twitter, kangana ranaut koo, koo app, kangana koo app, kangana twitter, koo app kangana ranaut
The moderation of comments is automated and not cleared manually by malayalam.indianexpress.com