സോഷ്യൽ മീഡിയയുടെ മിന്നും താരമാണ് പേളി മാണി. അവതാരകയും നടിയുമൊക്കെയായ പേളി ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ ഏറെ സജീവമാണ്. ഇപ്പോഴിതാ, തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കുകയാണ് പേളി മാണി.
പർപ്പിൾ- പിങ്ക് കോമ്പിനേഷനിലുള്ള സാരിയിൽ അതിസുന്ദരിയായ പേളിയെ ആണ് ചിത്രങ്ങളിൽ കാണാനാവുക. ബാഹുബലിയിലെ ശിവകാമിയെന്ന കഥാപാത്രത്തെ ഓർമ്മിപ്പിക്കുന്ന ലുക്കിലാണ് പേളിയുടെ ഇരിപ്പ്. ശിവകാമി ദേവിയുടെ ലുക്ക് കലക്കി എന്നാണ് ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്.
പേളി മാത്രമല്ല, ഭർത്താവ് ശ്രീനിഷും മകൾ നിലയുമെല്ലാം സോഷ്യൽ മീഡിയയ്ക്ക് ഏറെ പരിചിതരാണ്.
ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെയാണ് ശ്രീനിഷും പേളിയും പരിചയപ്പെട്ടത്. പേളിയ്ക്കും ശ്രീനിഷിനും സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുണ്ട്, പേളിഷ് എന്നാണ് ആരാധകർ ഇരുവരെയും വിളിക്കുന്നത്. 2019 മേയ് അഞ്ചിനായിരുന്നു ഇരുവരുടെയും വിവാഹം.
2021 മാർച്ച് 20നായിരുന്നു മകൾ നിലയുടെ ജനനം. മകളുടെ ബർത്ത് സ്റ്റോറിയും വിശേഷങ്ങളും വീഡിയോകളുമെല്ലാം ഇരുവരും ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.
Read more: എന്റെ ഏറ്റവും വലിയ അനുഗ്രഹങ്ങളിൽ ഒന്നാണ് അവൾ; പേളിയെക്കുറിച്ച് ശ്രീനിഷ്