താൻ വല്യമ്മയായ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ച് പേർളി മാണി. അനുജത്തി റേച്ചലിനും ഭർത്താവ് റൂബെനും ഇന്നാണ് ഒരു കുഞ്ഞു ജനിച്ചത്. എത്രയും പെട്ടെന്ന് കുഞ്ഞിനെ കൈയ്യിൽ എടുത്ത് ലാളിക്കാൻ ആഗ്രഹിക്കുന്നു എന്നാണു പേർളി ഫേസ്ബുക്കിൽ കുറിച്ചത്.
‘അതൊരു ആൺകുട്ടിയാണ്. എന്റെ കുഞ്ഞനുജത്തി അമ്മയായിരുന്നു. അവളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു ഘട്ടമാണ് ഇനി എന്ന് ഞാൻ വിശ്വസിക്കുന്നു. നല്ല മനുഷ്യനായത് കൊണ്ട് തന്നെ റൂബെന്‍ നല്ല അച്ഛനാവാനും കഴിയും. ഞാൻ വല്യമ്മയായിരിക്കുന്നു. അഭിനന്ദനങ്ങൾ. കുഞ്ഞിനെ കൈയിലെടുക്കാൻ കാത്തിരിക്കുന്നു. എല്ലാവരും അവരെ അനുഗ്രഹിക്കണം.’
Read Here: അമ്മയുടെ തനിപകർപ്പായി ഒരു മകൾ; ആരെന്നു മനസ്സിലായോ?