scorecardresearch

രണ്ട് പ്രസവങ്ങളും ഒരു മിസ്‌കാരേജും അതിജീവിച്ച ശരീരമാണിത്: പേളി മാണി

പ്രസവാനന്തരമുള്ള ശരീരമാറ്റങ്ങളെ പരിഹസിക്കുന്നവർക്ക് മറുപടിയുമായി പേളി മാണി. ബോഡിഷേമിംഗിന് എതിരെയുള്ള പേളിയുടെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്

പ്രസവാനന്തരമുള്ള ശരീരമാറ്റങ്ങളെ പരിഹസിക്കുന്നവർക്ക് മറുപടിയുമായി പേളി മാണി. ബോഡിഷേമിംഗിന് എതിരെയുള്ള പേളിയുടെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്

author-image
Entertainment Desk
New Update
Pearle Maaney

മലയാളി പ്രേക്ഷകർക്കിടയിൽ ഏറെ ആരാധകരുള്ള അവതാരകയാണ് പേളി മാണി. രസകരമായ സംസാര ശൈലിയും ലളിതമായ പെരുമാറ്റവുമാണ് പേളിയെ പ്രിയങ്കരിയാക്കിയത്. മഴവിൽ മനോരമയിലെ 'ഡി ഫോർ ഡാൻസ്' റിയാലിറ്റി ഷോയിലെ അവതാരകയായി എത്തിയാണ് പേളി പ്രേക്ഷക മനസ്സിലിടം നേടിയത്. ഇന്ന് വ്ളോഗർ എന്ന രീതിയിലും ഏറെ സജീവമാണ് പേളി.

Advertisment

Also Read: കല്യാണരാമനിലെ പ്യാരിയിൽ നിന്നും കിട്ടിയ പേര്; ചത്താ പച്ചയുടെ അർത്ഥമെന്തെന്നറിയാമോ?

ബോഡിഷേമിംഗിന് എതിരെയുള്ള പേളിയുടെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പ്രസവാനന്തരമുള്ള ശരീരമാറ്റങ്ങളെ പരിഹസിക്കുന്നവർക്ക് കൃത്യമായ മറുപടി നൽകുകയാണ് പേളി മാണി. തന്റെ ശരീരത്തിലെ ഓരോ പാടുകളും അടയാളങ്ങളും ഓരോ പോരാട്ടങ്ങളുടെ കഥയാണ് പറയുന്നതെന്നും, മറ്റുള്ളവരുടെ പരിഹാസങ്ങളല്ല മറിച്ച് സ്വന്തം ശരീരത്തോടുള്ള ആദരവാണ് പ്രധാനമെന്നും പേളി പറയുന്നു. രണ്ട് പ്രസവങ്ങളും ഒരു മിസ്കാരേജും അതിജീവിച്ച ശരീരമാണ് തന്‍റേതെന്നും പേളി വെളിപ്പെടുത്തി.  

Also Read: പ്രായം 50നോട് അടുക്കുന്നു, ലുക്കിൽ ഇന്നും ചെറുചെറുപ്പം; പൊങ്കൽ ചിത്രങ്ങളുമായി മീന

Also Read: 16-ാം വയസ്സിൽ അരങ്ങേറ്റം, ആദ്യ 100 കോടി ചിത്രത്തിലെ നായിക; 1,300 കോടി ആസ്തിയുള്ള വ്യവസായിയെ വിവാഹം കഴിച്ച് സിനിമ ഉപേക്ഷിച്ചു

"ബോഡിഷേമിംഗ് നടത്തുന്നത് സ്വാഭാവികമായ ഒന്നാണെന്ന് കരുതുന്നവർക്കായി ഒരു നിമിഷം നമുക്ക് മൗനം പാലിക്കാം.... പക്ഷേ അത് ശരിയായ കാര്യമല്ല, ഒരിക്കലും ശരിയാവുകയുമില്ല.... എന്‍റെ ശരീരത്തെ ഞാൻ ഏറെ ഇഷ്ടപ്പെടുന്നു... രണ്ട് പ്രസവങ്ങളും ഒരു മിസ്കാരേജും അതിജീവിച്ച എൻ്റെ ഈ ശരീരം മുൻപത്തേക്കാൾ കരുത്തോടെ ഇന്നും നിലകൊള്ളുന്നു," പേളിയുടെ വാക്കുകളിങ്ങനെ.

'ഹീലിങ് ഫ്രം വിത്തിൻ' എന്ന ഹാഷ്‌ടാഗോടെയാണ് പേളി ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവെച്ചത്. 

Also Read: സൈക്കിളിൽ ഡബിളടിച്ചും ആൽത്തറയിൽ സൊറപറഞ്ഞിരുന്നും മമ്മൂക്കയും ലാലേട്ടനും; കൂടെ ആരൊക്കെ എന്ന് നോക്കൂ

Pearle Maaney

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: