scorecardresearch
Latest News

വാതിൽക്കൽ കുത്തിയിരുന്ന് പേളി, തിയേറ്ററിലൂടെ ഓടികളിച്ച് നില: ഇതൊരു സിനിമ കാണൽ അപാരത, വീഡിയോ

മകൾ നിലയേയും കൊണ്ട് തിയേറ്ററിൽ പോയ അനുഭവം പങ്കുവച്ച് പേളി

Pearle Maaney, Pearle Maaney latest

കൊച്ചുകുട്ടികളെയും കൊണ്ട് തിയേറ്ററിൽ സിനിമ കാണാൻ പോവുക എന്നത് പലപ്പോഴും അച്ഛനമ്മമാർക്ക് തലവേദനയാണ്. സിനിമകാഴ്ചകളോട് താൽപ്പര്യമില്ലാത്ത കുട്ടികളാണെങ്കിൽ കരഞ്ഞും ബഹളം വച്ചും വികൃതി കാണിച്ചും തിയേറ്ററിനു തലകീഴായി മറിക്കും! നിലയേയും കൊണ്ട് തിയേറ്ററിൽ പോയൊരു അനുഭവം പങ്കുവയ്ക്കുകയാണ് നടിയും അവതാരകയുമായ പേളി മാണി.

വാതിൽപടിയിലിരുന്നാണ് പേളി സിനിമ കാണുന്നത്, അരികെ അമ്മയെ ചുറ്റി കളിച്ചുകൊണ്ടിരിക്കുന്ന നിലയേയും വീഡിയോയിൽ കാണാം. “ഞങ്ങൾ ഒരു സിനിമ കാണാൻ പോയതാ. നില: ഇപ്പോ ശരിയാക്കി തരാം,” എന്ന ക്യാപ്ഷനോടെയാണ് പേളി വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

കഴിഞ്ഞ മാർച്ചിലായിരുന്നു നിലയുടെ ഒന്നാം ജന്മദിനം, വെല്ലിംഗ്‌ടൺ ഐലൻഡിലായിരുന്നു പേളിയും ഭർത്താവ് ശ്രീനിഷ് അരവിന്ദും നിലയുടെ ജന്മദിനം ആഘോഷിച്ചത്. പിറന്നാൾ ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോയും വൈറലായിരുന്നു.

ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്ത താരങ്ങളാണ് പേളി മാണിയും ശ്രീനിഷും. ഇരുവർക്കും ഏറെ ആരാധകരും സോഷ്യൽ മീഡിയയുണ്ട്, പേളിഷ്​ എന്നാണ് ആരാധകർ ഇരുവരെയും സ്നേഹത്തോടെ വിളിക്കുന്നത്.

Read more: പറപ്പിച്ച് വിട് പേളിയമ്മേ; രസികൻ റൈഡുമായി നില

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Pearle maaney sharing her theatre experience with nila video

Best of Express