പേളിയെ പോലെ തന്നെ സോഷ്യൽ മീഡിയയ്ക്ക് ഏറെ പരിചിതയാണ് മകൾ നിലയും. പേളി പങ്കുവച്ച വിഷു ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്. പട്ടുപാവാടയും കുട്ടി ബ്ലൗസുമണിഞ്ഞ് സുന്ദരിക്കുട്ടിയായ നിലയാണ് ഫൊട്ടോയിൽ ശ്രദ്ധ കവരുന്നത്.
കഴിഞ്ഞ മാസമായിരുന്നു നിലയുടെ ഒന്നാം ജന്മദിനം, വെല്ലിംഗ്‌ടൺ ഐലൻഡിലായിരുന്നു പേളിയും ഭർത്താവ് ശ്രീനിഷ് അരവിന്ദും നിലയുടെ ജന്മദിനം ആഘോഷിച്ചത്. പിറന്നാൾ ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോയും വൈറലായിരുന്നു.
ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്ത താരങ്ങളാണ് പേളി മാണിയും ശ്രീനിഷും. ഇരുവർക്കും ഏറെ ആരാധകരും സോഷ്യൽ മീഡിയയുണ്ട്. പേളിഷ് എന്നാണ് ആരാധകർ ഇരുവരെയും സ്നേഹത്തോടെ വിളിക്കുന്നത്.