Latest News

ഇഷ്ടഗാനത്തിന് താളം പിടിച്ച് നില; വീഡിയോ

“നില അവളുടെ പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്ന് കേൾക്കുന്നു” എന്ന് കുറിച്ച് ഇൻസ്റ്റഗ്രാം സ്റ്റോറി ആയിട്ടാണ് പേളി വീഡിയോ പങ്കുവച്ചത്

Pearle Maaney, Pearle Maaney daughter nila, pearle daughter nila, pearle nila, Pearle Maaney Srinish wedding anniversary, പേളി മാണി, Pearle Maany daughter, nila srinish, നില ശ്രീനിഷ്, Pearle Maany husband, Pearle Maany movies, Pearle Maany youtube, Pearle Maaney instagram, srinish aravind, Pearle Maaney srinish, Pearle Maany daughter name, Pearle Maany daughter photos, Pearle Maany video, ഐഇ മലയാളം, ie malayalam

സോഷ്യൽ മീഡിയയിലെ താരങ്ങളാണ് പേളി മാണിയും മകൾ നിലയും. മകളുടെ ജനനം മുതലുളള ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ പേളി പങ്കുവയ്ക്കാറുണ്ട്. അതിനാൽ തന്നെ കുഞ്ഞു നിലയും സോഷ്യൽ മീഡിയയുടെ പ്രിയങ്കരിയാണ്.

ഇപ്പോഴിതാ നിലയുടെ ഒരു വീഡിയോ പങ്കു വച്ചിരിക്കുകയാണ് പേളി. തനിക്ക് ഇഷ്ടപ്പെട്ട പാട്ടിനു നില താളം പിടിക്കുന്നതാണ് വീഡിയോയിൽ. ‘കുട്ടി പട്ടാസ്’ എന്ന ഗാനത്തിനാണ് നില താളം പിടിക്കുന്നത്. “നില അവളുടെ പ്രിയപ്പെട്ട ഗാനങ്ങളിൽ ഒന്ന് കേൾക്കുന്നു” എന്ന് കുറിച്ച് ഇൻസ്റ്റഗ്രാം സ്റ്റോറി ആയിട്ടാണ് പേളി വീഡിയോ പങ്കുവച്ചത്.

പാട്ടിനൊപ്പം ശ്രീനിഷ് കുഞ്ഞു നിലയുടെ കാലുകൾ ചലിപ്പിക്കുമ്പോൾ നില കൈ കൊണ്ട് താളം പിടിക്കുന്നത് വീഡിയോയിൽ കാണാം.

കഴിഞ്ഞ ദിവസമായിരുന്നു നിലയുടെ മാമോദീസ ചടങ്ങ്. പേളിയും ശ്രീനിഷും പങ്കുവച്ച മാമോദീസ ചടങ്ങിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു. നല്ല ക്യൂട്ട് ചിരിയുമായാണ് നില കുട്ടിയെ ചിത്രങ്ങളിൽ കാണാനാവുക.

Also read: നിന്‌റെ സ്റ്റാന്‍ഡേര്‍ഡിന് ഈ പാട്ടൊക്കെ മതിയെന്ന് നാദിർഷ; പിള്ളേരുടെ മുന്നിൽ നാണം കെടുത്താതെടാ എന്ന് ദിലീപ്

ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്ത താരങ്ങളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. 2019 മേയ് അഞ്ചിനായിരുന്നു ഇരുവരുടെയും വിവാഹം. പേളിയ്ക്കും ശ്രീനിഷിനും സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുണ്ട്, പേളിഷ് എന്നാണ് ആരാധകർ ഇരുവരെയും വിളിക്കുന്നത്. മാർച്ച് 20നായിരുന്നു നിലയുടെ ജനനം.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Pearle maaney shares video of nila enjoying her favourite song

Next Story
ഭർത്താവിനൊപ്പമുളള വെക്കേഷൻ ആസ്വദിച്ച് കാജൽ അഗർവാൾ; ചിത്രങ്ങൾKajal Aggarwal, actress, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express