Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ

അവളെ കണ്ടപ്പോൾ സന്തോഷത്താൽ എന്റെ കണ്ണുകൾ നിറഞ്ഞു; സഹോദരിയുടെ വിവാഹദിനമോർത്ത് പേളി മാണി

അന്നത്തെ ദിവസം അവൾ കാണാൻ എങ്ങനെയാകും എന്നതിനെക്കുറിച്ച് ഒരുപാട് സ്വപ്നങ്ങൾ എനിക്കുണ്ടായിരുന്നു

Pearle maaney, actress, ie malayalam

അടുത്തിടെയായിരുന്നു നടിയും മുന്‍ ബിഗ്‌ബോസ് മത്സരാര്‍ഥിയുമായ പേളി മാണി സഹോദരി റേച്ചൽ മാണിയുടെ വിവാഹം. ഫൊട്ടോഗ്രാഫറായ റൂബെന്‍ ബിജി തോമസാണ് റേച്ചലിനെ വിവാഹം ചെയ്തത്. ഫാഷൻ ഡിസൈനറായ റേച്ചലിന്റെ വിവാഹദിന ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ സഹോദരിയുടെ വിവാഹ ദിനത്തിലെ കൂടുതൽ പങ്കുവച്ചിരിക്കുകയാണ് പേളി മാണി.

ഞാൻ കണ്ടതിൽ നച്ചേറ്റവും സുന്ദരിയായ മണവാട്ടിയാണ് അവളെന്നും നിങ്ങൾക്കൊരു സഹോദരിയുണ്ടെങ്കിൽ ഞാൻ എന്താണ് സംസാരിക്കുന്നതെന്ന് മനസിലാകുമെന്നുമാണ് ഒരു ഫൊട്ടോയ്ക്കൊപ്പം പേളി കുറിച്ചത്. അന്ന് അതിമനോഹരമായി അവളെ കണ്ടപ്പോൾ എന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞുതുളുമ്പിയെന്നും പേളി പറയുന്നു.

അന്നത്തെ ദിവസം അവൾ കാണാൻ എങ്ങനെയാകും എന്നതിനെക്കുറിച്ച് ഒരുപാട് സ്വപ്നങ്ങൾ എനിക്കുണ്ടായിരുന്നു. ഈ ദിനം എന്നേക്കും സ്പെഷ്യൽ ആയിരിക്കുമെന്നും പേളി കുറിച്ചിട്ടുണ്ട്.

Read More: ഞാൻ വെറും ജസ്റ്റ് പാസ്; എസ്‌ എസ്‌ എൽ സി കാലമോർത്ത് പേളി

നേരത്തെ സഹോദരിക്ക് ആശംസകൾ നേർന്നുകൊണ്ട് പേളി പങ്കു വച്ച കുറിപ്പും ശ്രദ്ധ നേടിയിരുന്നു. “ഒരു പുതിയ, മനോഹരമായ അധ്യായം ഇവിടെ ആരംഭിക്കുന്നു. സ്വർഗ്ഗത്തിൽ വച്ച് കൂട്ടിയിണക്കിയ ജോഡികൾ. എന്റെ പ്രിയ സഹോദരി റേച്ചൽ മാണി ഇപ്പോൾ മിസിസ് റൂബെൻ ബിജി ആയിരിക്കുന്നു. നിങ്ങളുടെ രണ്ടുപേരുടെ കണ്ണുകളിലും ഞാൻ കണ്ട തിളക്കം എന്നെന്നേക്കുമായി നിലനിൽക്കട്ടെ. നിങ്ങളുടെ ബന്ധം സ്നേഹത്തിലും വിവേകത്തിലും ഐക്യത്തിലും വളരട്ടെ. രണ്ടുപേർക്കും ജീവിതകാലം മുഴുവൻ സന്തോഷം നേരുന്നു. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. ഞാനും ശ്രീനിയും എപ്പോഴും നിങ്ങൾക്കൊപ്പം ഉണ്ടായിരിക്കും, ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ,” പേളി കുറിക്കുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Pearle maaney shares sister rachel maaney wedding more photos533913

Next Story
സഹോദരിമാരായ ഈ നടിമാരെ മനസ്സിലായോ?Anarkkali Marakkar Lakshmi Marakkar
The moderation of comments is automated and not cleared manually by malayalam.indianexpress.com