നടിയും അവതാരകയുമായ പേളി മാണിയും ശ്രീനിഷ് അരവിന്ദും സോഷ്യൽ മീഡിയയ്ക്ക് ഏറെ സുപരിചിതയാണ്. അച്ഛനുമമ്മയും മാത്രമല്ല, മകൾ നിലയും സോഷ്യൽ മീഡിയയുടെ പ്രിയങ്കരിയാണ്. നിലയുടെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പേളിയും ശ്രീനിഷും സമൂഹമാധ്യമങ്ങളിലൂടെ ഷെയർ ചെയ്യാറുണ്ട്.
ശ്രീനിഷിന്റെ സഹോദരിയുടെ മക്കളായ റിതിക, ശ്രുതിക എന്നിവര്‍ക്കൊപ്പമുളള റീല്‍ വീഡിയോയാണ് പേളി ഇപ്പോള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
‘ മല്ലിപൂ വാടിപോയി ഗയ്സ്.ചുമ്മാ ബോറടിച്ചപ്പോ ഒരു റീല്‍സ് എടുക്കാമെന്നു വിചാരിച്ചു’ എന്ന അടിക്കുറിപ്പാണ് പേളി വീഡിയോയ്ക്കു നല്‍കിയിരിക്കുന്നത്. ശ്രീനിഷാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. അനവധി ആരാധകര്‍ പോസ്റ്റിനു താഴെ കമന്റുമായി എത്തിയിട്ടുണ്ട്.
ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്ത താരങ്ങളാണ് പേളി മാണിയും ശ്രീനിഷും. ഇരുവർക്കും ഏറെ ആരാധകരും സോഷ്യൽ മീഡിയയുണ്ട്, പേളിഷ് എന്നാണ് ആരാധകർ ഇരുവരെയും സ്നേഹത്തോടെ വിളിക്കുന്നത്.