ഈ അപ്പനും അപ്പൂപ്പനും കൂടെ എന്നെ ജാമാക്കുമോ? കുഞ്ഞുനിലയുടെ ടെൻഷൻ പങ്കുവച്ച് പേളി

“നിങ്ങൾ രണ്ടും എന്നെ ഞെരിക്കുകയാണ് എന്ന് നിലയുടെ മൈൻഡ് വോയ്സ്”

Pearle Maaney, Pearle Maaney photos, Pearle Maaney Fashion photos, പേളി മാണി, Pearle Maaney sister, Rachel Maaney,Rachel Maaney, Rachel Maaney Wedding photos,Rachel Maaney Wedding, Rachel Maaney Marriage, Srinish, Pearle Srinish, Pearlish, റേച്ചൽ മാണി, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം, IE Malayalam, Indian express Malayalam

അടുത്തിടെയായിരുന്നു നടിയും മുന്‍ ബിഗ്‌ബോസ് മത്സരാര്‍ഥിയുമായ പേളി മാണിയുടെ സഹോദരി റേച്ചൽ മാണിയുടെ വിവാഹം. ഫൊട്ടോഗ്രാഫറായ റൂബെന്‍ ബിജി തോമസാണ് റേച്ചലിനെ വിവാഹം ചെയ്തത്. വിവാഹ ദിവസത്തിൽ നിന്നുള്ള കുറച്ച് ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുകയാണ് പേളി ഇപ്പോൾ.

ജീവിത പങ്കാളി ശ്രീനിഷ് അരവിന്ദിനും പിതാവ് മാണി പോളിനുമൊപ്പമുള്ള ചിത്രങ്ങൾ പേളി പങ്കുവച്ചിട്ടുണ്ട്. മകൾ നിലയെ എടുത്ത് നിൽക്കുന്ന ശ്രീനിഷിന്റെ നെറ്റിയിൽ മാണി പോൾ ഉമ്മ വയ്ക്കുന്ന ചിത്രമാണ് ഇതിലൊന്ന്.

രസകരമായ ഒരു അടിക്കുറിപ്പും ഈ ചിത്രത്തിനൊപ്പം പേളി നൽകിയിരിക്കുന്നു. ‘എന്റെ ജീവിതത്തിലെ ഹീറോസ്,’ എന്നാണ് അടിക്കുറിപ്പിൽ പേളി പറയുന്നത്. ഒപ്പം ചിത്രത്തിൽ ശ്രീനിഷിനും മാണി പോളിനുമിടയിൽ പെട്ട മകൾ നില മനസ്സിൽ കരുതുന്നത് എന്താവും എന്നും പേളി പറയുന്നു.

“നോക്കൂ, നിങ്ങൾ രണ്ടും എന്നെ ഞെരിക്കുകയാണ് എന്ന് നിലയുടെ മൈൻഡ് വോയ്സ്” എന്ന് പേളി കുറിക്കുന്നു.

Read More: ഈ ഇന്‍ജക്ഷനൊക്കെ എന്നാ വന്നത്; കൂളായി വാക്സിനെടുത്ത് പേളി, കൂട്ടിനു നിലയും

അനിയത്തിയുടെ വിവാഹവേളയിൽ നിന്നുള്ള കൂടുതൽ ചിത്രങ്ങളും പേളിയും ശ്രീനിഷും പങ്കുവച്ചിട്ടുണ്ട്.

ഫാഷൻ ഡിസൈനറായ റേച്ചലിന്റെ വിവാഹദിന ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിവാഹ ദിനത്തിലെ കൂടുതൽ ചിത്രങ്ങൾ പേളി പിന്നീട് പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

Read More: ഞാൻ വെറും ജസ്റ്റ് പാസ്; എസ്‌ എസ്‌ എൽ സി കാലമോർത്ത് പേളി

സഹോദരിയുടെ വിവാഹത്തെക്കുറിച്ച് പേളി എഴുതിയ കുറിപ്പ് നേരത്തെ ശ്രദ്ധ നേടിയിരുന്നു. സ്വർഗ്ഗത്തിൽ വച്ച് കൂട്ടിയിണക്കിയ ജോഡികൾ എന്നായിരുന്നു സഹോദരിയെയും വരനെയും പേളി അന്ന് വിശേഷിപ്പിച്ചത്.

Read More: ദൈവം കൂട്ടിയോജിപ്പിച്ച രണ്ടുപേർ; സഹോദരിക്ക് ആശംസകളുമായി പേളി

“ഒരു പുതിയ, മനോഹരമായ അധ്യായം ഇവിടെ ആരംഭിക്കുന്നു. സ്വർഗ്ഗത്തിൽ വച്ച് കൂട്ടിയിണക്കിയ ജോഡികൾ. എന്റെ പ്രിയ സഹോദരി റേച്ചൽ മാണി ഇപ്പോൾ മിസിസ് റൂബെൻ ബിജി ആയിരിക്കുന്നു. നിങ്ങളുടെ രണ്ടുപേരുടെ കണ്ണുകളിലും ഞാൻ കണ്ട തിളക്കം എന്നെന്നേക്കുമായി നിലനിൽക്കട്ടെ. നിങ്ങളുടെ ബന്ധം സ്നേഹത്തിലും വിവേകത്തിലും ഐക്യത്തിലും വളരട്ടെ. രണ്ടുപേർക്കും ജീവിതകാലം മുഴുവൻ സന്തോഷം നേരുന്നു. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. ഞാനും ശ്രീനിയും എപ്പോഴും നിങ്ങൾക്കൊപ്പം ഉണ്ടായിരിക്കും, ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ,” പേളി കുറിക്കുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Pearle maaney shares photo with srinish and nila sister rachel maaney wedding photos

Next Story
ഇത് ലാലേട്ടൻ വക സ്പെഷൽ ചിക്കൻ റോസ്റ്റ്; കുക്കിംഗ് വീഡിയോയുമായി മോഹൻലാൽmohanlal, Mohanlal cooking video, Mohanlal special recipe, special chicken roast, Mohanlal latest news, Mohanlal videos
The moderation of comments is automated and not cleared manually by malayalam.indianexpress.com