ആദ്യത്തെ കൺമണിയെ കാത്തിരിക്കുകയാണ് നടിയും അവതാരകയുമായ പേളി മാണിയും ഭർത്താവും നടനുമായ ശ്രീനിഷും. അടുത്തിടെയാണ് ഈ സന്തോഷവാർത്ത സമൂഹമാധ്യമങ്ങളിലൂടെ പേളിയും ശ്രീനിഷും പങ്കുവച്ചത്. താരങ്ങൾ അടക്കം നിരവധി പേർ പേളിയ്ക്കും ശ്രീനിഷിനും ആശംസകളുമായി എത്തിയിരുന്നു.

Read More: ഇനിയുള്ള ദിവസങ്ങൾ ഇങ്ങനെ; പേളിയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ച് ശ്രീനിഷ്

തന്റെ ഉള്ളിലെ ജീവന്റെ വളർച്ചയെണ്ണി കാത്തിരിക്കുകയാണ് പേളി. 14 ആഴ്ചകളായെന്ന് പറഞ്ഞുകൊണ്ട് പുതിയൊരു ചിത്രം പേളി പങ്കുവച്ചു.

ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്ത താരങ്ങളാണ് പേളി മാണിയും ശ്രീനിഷും. “ഞങ്ങള്‍ പ്രൊപോസ് ചെയ്‍ത് രണ്ട് വര്‍ഷമാകുന്നു. ഇന്ന് അദ്ദേഹത്തിന്റെ ഒരു ഭാഗം എന്നുള്ളില്‍ വളരുന്നു. ഞങ്ങള്‍ നിന്നെ സ്‍നേഹിക്കുന്നു ശ്രീനിഷ്,” എന്നു പറഞ്ഞുകൊണ്ടാണ് പേളി വീഡിയോ പങ്കുവച്ചിരിക്കുന്നത്. തങ്ങളുടെ കുഞ്ഞിന് എല്ലാവരുടേയും അനുഗ്രഹവും പ്രാർഥനകളും വേണം,” പേളി മാണി കുറിച്ചതിങ്ങനെ. അച്ഛനാവുന്ന സന്തോഷം ശ്രീനിഷും ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു.

പേളി ഇഷ്ട ഭക്ഷണം ആസ്വദിച്ചു കഴിക്കുന്നതിന്റെ ഒരു വീഡിയോ ശ്രീനിഷും കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചിരുന്നു. ഫുഡ് മുഖ്യം ബിഗിലേ എന്ന ക്യാപ്ഷനോടെയാണ് ശ്രീനിഷ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

കഴിഞ്ഞ മേയ് അഞ്ചിനായിരുന്നു ഇരുവരുടെയും വിവാഹം. തങ്ങളുടെ ജീവിതത്തിലെ സന്തോഷങ്ങളും വിശേഷങ്ങളുമെല്ലാം ശ്രീനിയും പേളിയും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെയാണ് ഇരുവരും തങ്ങളുടെ ഒന്നാം വിവാഹവാർഷികം ആഘോഷിച്ചത്. ലോക്ക്‌ഡൗൺ കാലമായതിനാൽ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ ആർഭാടങ്ങളൊന്നുമില്ലാതെയായിരുന്നു ആഘോഷം. ഇതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിൽ മത്സരാർത്ഥിയായി എത്തിയ പേളി ഷോയുടെ ഫസ്റ്റ് റണ്ണർ അപ്പ് ആയിരുന്നു. ബിഗ് ബോസ് വീട്ടിൽ വെച്ചുള്ള പേളി- ശ്രീനിഷ് പ്രണയവും പിന്നീടുള്ള വിവാഹവുമൊക്കെ പേളിയെ വാർത്തകളിലെ താരമാക്കി മാറ്റി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook