സോഷ്യൽ മീഡിയയുടെ സെലിബ്രിറ്റി ദമ്പതികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. നടിയും അവതാരകയുമായ പേളിയും നടൻ ശ്രീനിഷും ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിൽ വച്ചാണ് പ്രണയത്തിലാവുന്നത്. അന്നു മുതൽ സോഷ്യൽ മീഡിയയുടെ താരങ്ങളാണ് ഇരുവരും. ‘പേളിഷ്’ എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന പേളി-ശ്രീനിഷ് ദമ്പതികൾക്ക് അടുത്തിടെയാണ് ഒരു മകൾ പിറന്നത്. ഗർഭകാലവിശേഷങ്ങൾ മുൻപും പേളി ആരാധകരുമായി പങ്കു വച്ചിട്ടുണ്ട്.
ഇപ്പോഴിതാ, മകളുടെ ജനനകഥ പങ്കു വയ്ക്കുകയാണ് പേളി. പ്രസവത്തിനായി ആശുപത്രിയിലേക്ക് പോവുന്നതു മുതൽ മകളുമായി തിരികെ വീട്ടിലേക്ക് മടങ്ങുന്നതു വരെയുള്ള സംഭവങ്ങൾ ഒരു വീഡിയോയാക്കി തന്റെ യൂട്യൂബ് ചാനലിൽ പങ്കു വച്ചിരിക്കുകയാണ് പേളി. “ഞങ്ങളൊരു കുഞ്ഞാവയെ മേടിച്ചിട്ട് വരാം,” എന്ന് പറഞ്ഞാണ് പേളിയുടെ ആശുപത്രിയിലേക്കുള്ള യാത്ര തുടങ്ങുന്നത്.
ശ്രീനിഷാണ് വീഡിയോ പകർത്തിയിരിക്കുന്നത്. ആശുപത്രിയിലെ ഡോക്ടർമാരെയും നഴ്സുമാരെയുമെല്ലാം വീഡിയോയിൽ പരിചയപ്പെടുത്തുന്നുമുണ്ട് ഇരുവരും. വീഡിയോയ്ക്ക് അഭിനന്ദനങ്ങളുമായി ഏറെപ്പേർ എത്തിയിട്ടുണ്ട്. മാർച്ച് 20നായിരുന്നു നിലയുടെ ജനനം.
Read Here: എങ്ങനെ പോസ് ചെയ്യണം എന്ന് പറഞ്ഞു കൊടുക്ക്; നിലയുടെ പേരിടല്‍ വിശേഷങ്ങള്‍, വീഡിയോ
കഴിഞ്ഞ ദിവസം മകളുടെ ഇരുപത്തിയെട്ടാം ദിനത്തിലെ ചടങ്ങിന്റെ ചിത്രങ്ങളും പേളി പങ്കുവച്ചിരുന്നു. മകൾക്ക് നില എന്നാണ് പേരിട്ടതെന്നും എന്തു കൊണ്ട് മകൾക്ക് ആ പേര് നൽകിയെന്നും പേളി കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
”അവളെ ആദ്യമായി ഞങ്ങൾ കയ്യിലെടുത്തപ്പോൾ ചന്ദ്രനെ കയ്യിൽ പിടിച്ചിരിക്കുന്ന പോലത്തെ അനുഭവമാണ് ഞങ്ങൾക്കുണ്ടായത്. വളരെ വിലപ്പെട്ടത്. അത്തരമൊരു സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നു. അത് ശുദ്ധവും ദൈവികവുമായി അനുഭവപ്പെട്ടു. അതിനാലാണ് ചന്ദ്രൻ എന്നർഥം വരുന്ന നില എന്ന പേര് അവൾക്ക് നൽകിയത്.” എന്നാണ് പേളി കുറിച്ചത്.
Read more: മേമയുടെ മാലാഖ; നിലയുടെ പുതിയ ചിത്രങ്ങൾ പങ്കുവച്ച് പേർളി