Latest News

ലാപ്ടോപിന്റെ കാര്യത്തിലൊരു തീരുമാനമായി; നിലയുടെ വിശേഷങ്ങളുമായി പേളി

മകൾക്കൊപ്പമുള്ള ചിത്രങ്ങളുമായി പേളി

Pearle Maaney daughter nila, pearle daughter nila, pearle daughter nila video, pearle nila, Pearle Maaney Srinish wedding anniversary, പേളി മാണി, Pearle Maany daughter, nila srinish, നില ശ്രീനിഷ്, Pearle Maany husband, Pearle Maany movies, Pearle Maany youtube, Pearle Maaney instagram

പേളി മാണിയെ പോലെ തന്നെ സോഷ്യൽ ലോകത്തെ താരമാണ് മകൾ നിലയും. നില ബേബിയുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ ഏറെയാണ്. മകളുടെ ജനനം മുതൽക്കുള്ള എല്ലാ വിശേഷങ്ങളും പേളി സോഷ്യൽ മീഡിയയിലൂടെ പങ്കിടാറുണ്ട്.

ഇപ്പോളിതാ നിലയുടെ പുതിയ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് പേളി. നില ലാപ്ടോപ്പ് എടുത്തു കളിക്കുന്നതും, അതിനു മുകളിൽ കിടക്കുന്നതുമായി മകളുടെ ഒട്ടേറെ ചിത്രങ്ങളാണ് പേളി തൻ്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കു വെച്ചിട്ടുള്ളത്.

ലാപ്ടോപ്പിനടുത്തു നില കിടക്കുന്ന ചിത്രത്തിന് ‘ഗുഡ്ബൈ മൈ ലാപ്ടോപ്പ്’ എന്ന അടിക്കുറിപ്പാണ് പേളി നൽകിയത്.

മകളെ മടിയിൽ ഇരിക്കുന്ന മനോഹരമായ ചിത്രത്തിന് എൻ്റെ പ്രിയപ്പെട്ട കുസൃതിയോടൊപ്പം എന്നാണ് പേളി നൽകിയ അടിക്കുറിപ്പ്. പേളിയുടെ മടിയിൽ ഇരുന്നുകൊണ്ടു ക്യാമറയെ നോക്കി പുഞ്ചിരിക്കുന്ന നിലയുടെ ചിത്രങ്ങൾ ആരാധക മനസ്സിൽ ഇടം നേടിക്കഴിഞ്ഞു.


കഴിഞ്ഞ ദിവസം പേളിയുടെ യോഗക്കിടയിൽ ക്യൂട്ട് ചിരിയുമായെത്തിയ നിലയുടെ ചിത്രങ്ങളും താരം പങ്കു വെച്ചിരുന്നു.

ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്ത താരങ്ങളാണ് പേളി മാണിയും ശ്രീനിഷും. ഇരുവർക്കും ഏറെ ആരാധകരും സോഷ്യൽ മീഡിയയുണ്ട്. പേളിഷ് എന്നാണ് ആരാധകർ ഇരുവരെയും സ്നേഹത്തോടെ വിളിക്കുന്നത്.

Read more: പേളിയുടെ യോഗയ്ക്കിടയിൽ ക്യൂട്ട് ചിരിയുമായി നിലക്കുട്ടി; ചിത്രങ്ങൾ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Pearle maaney shares daughter nilas play time photos

Next Story
മരണത്തിനും ജീവിതത്തിനുമിടയിൽ; കാൻസർ പോരാട്ടദിനങ്ങളോർത്ത് മനീഷ കൊയ്‌രാളManisha Koirala, Manisha Koirala cancer awareness day, മനീഷ കൊയ്‌രാള, Manisha Koirala instagram, Manish koirala cancer, Manisha Koirala ovarian cancer, National Cancer Awareness Day, Cancer Awareness Day
The moderation of comments is automated and not cleared manually by malayalam.indianexpress.com