Latest News

ആദ്യമായി തിയേറ്ററിൽ എത്തിയ നിലയുടെ ആഹ്ളാദം; വീഡിയോയുമായി പേളി

അമ്മയുടെ മടിയിലിരുന്ന് ഉറക്കെ ഒച്ച വെക്കുന്ന കുഞ്ഞു നിലയെ ആണ് വീഡിയോയിൽ കാണാനാവുക

Pearle Maaney daughter nila, pearle daughter nila, pearle nila, Pearle Maaney Srinish wedding anniversary, പേളി മാണി, Pearle Maany daughter, nila srinish, നില ശ്രീനിഷ്, Pearle Maany husband, Pearle Maany movies, Pearle Maany youtube, Pearle Maaney instagram, srinish aravind, Pearle Maaney srinish, Pearle Maany daughter name, Pearle Maany daughter photos, Pearle Maany video

പേളി മാണിയും മകൾ നിലയും സോഷ്യൽ ലോകത്തെ പ്രിയ താരങ്ങളാണ്. പേളിയെ പോലെ മകളെയും ഇഷ്ടപ്പെടുന്ന വലിയൊരു കൂട്ടം തന്നെയുണ്ട്. മകൾ നില ജനിച്ചപ്പോൾ മുതലുളള ഓരോ വിശേഷവും സോഷ്യൽ മീഡിയയിലൂടെ പേളി പങ്കിടാറുണ്ട്.

ഇപ്പോഴിതാ, നിലയ്ക്ക് ഒപ്പം ആദ്യമായി സിനിമ കാണാൻ തിയേറ്ററിൽ പോയ അനുഭവം പങ്കുവയ്ക്കുകയാണ് പേളി. അമ്മയുടെ മടിയിലിരുന്ന് ഉറക്കെ ഒച്ച വെക്കുന്ന കുഞ്ഞു നിലയെ ആണ് വീഡിയോയിൽ കാണാനാവുക. “ഇന്ന് ഞങ്ങളെ എല്ലാവരും പുറത്താക്കും,” എന്ന ക്യാപ്ഷനോടെയാണ് പേളി വീഡിയോ പങ്കുവച്ചിരിക്കുന്നത്. ചെന്നൈയിലെ തിയേറ്ററിലാണ് മകളെയും കൊണ്ട് പേളി സിനിമ കാണാൻ പോയത്.

അതേസമയം, മൾട്ടിപ്ലെക്സുകൾ അടക്കം കേരളത്തിലെ എല്ലാ തിയേറ്ററുകളും ഈ മാസം 25ന് തിങ്കളാഴ്ച തന്നെ തുറക്കാൻ തിയേറ്റർ ഉടമകളുടെ യോഗത്തിൽ തീരുമാനം ആയിരിക്കുകയാണ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആറ് മാസത്തിലധികം അടച്ചിട്ട ശേഷമാണ് തിയേറ്ററുകൾ തുറക്കുന്നത്. തിയേറ്ററുകൾ 25 മുതൽ തുറക്കാൻ സംസ്ഥാന സർക്കാർ നേരത്തെ തന്നെ അനുമതി നൽകിയിരുന്നു.

Read more: മൾട്ടിപ്ലെക്സുകൾ അടക്കം സംസ്ഥാനത്തെ എല്ലാ തിയേറ്ററുകളും തിങ്കളാഴ്ച തന്നെ തുറക്കും

മകൾ നിലയ്ക്കൊപ്പമുളള ഒരു ദിവസം എങ്ങനെയെന്ന് കാണിക്കുന്ന ഒരു വീഡിയോയും​അടുത്തിടെ പേളി യൂട്യൂബ് ചാനലിൽ ഷെയർ ചെയ്തിരുന്നു. രാവിലെ ഉറക്കമുണരുന്നതു മുതൽ നിലയ്ക്ക് പ്രഭാത ഭക്ഷണം നൽകുന്നതുവരെയാണ് വീഡിയോയിൽ കാണിച്ചിട്ടുള്ളത്.

രാവിലെ ദോശയും ചട്നിയും ഓംലെറ്റുമാണ് പേളി തയ്യാറാക്കിയത്. ഇതിനിടയിൽ നില എഴുന്നേൽക്കുകയും പേളി മകളുടെ അടുത്തേക്ക് പോവുകയും ചെയ്യുന്നുണ്ട്. മകളെ നിലത്ത് കിടത്തിയശേഷം വീണ്ടും അടുക്കളയിലേക്ക് പോവുകയും പ്രഭാത ഭക്ഷണം തയ്യാറാക്കുകയും ചെയ്യുന്നു. പിന്നീട് നിലയെയും എടുത്തുകൊണ്ടാണ് ദോശ ഉണ്ടാക്കുന്നത്.

ഇതിനിടയിൽ നടി ദീപ്തിയും പേളിയുടെ ഫ്ലാറ്റിലേക്ക് എത്തുന്നുണ്ട്. നിലയ്ക്കൊപ്പം കുറച്ചുനേരം ദീപ്തി സമയം ചെലവിടുകയും പേളി ഉണ്ടാക്കിയ ദോശ കഴിച്ചശേഷം മടങ്ങുകയും ചെയ്യുന്നു. നിലയ്ക്ക റാഗി കൊടുത്തശേഷം അവളെയും കൊണ്ട് പേളി മുറിയിലേക്ക് പോകുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്.

Read More: അവൾക്കിത് ആദ്യത്തെ അനുഭവം, ഒരുപാട് ഇഷ്ടമായി; നിലയുടെ പുതിയ വിശേഷം പങ്കിട്ട് പേളി മാണി

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Pearle maaney shares daughter nila s first theatre experience

Next Story
ഇങ്ങനെയൊക്കെ നടക്കുമെന്ന് കരുതിയിരുന്നില്ല: വൈക്കം വിജയലക്ഷ്മി
The moderation of comments is automated and not cleared manually by malayalam.indianexpress.com