scorecardresearch

ലാലേട്ടനിങ്ങനെ, ഇത് മമ്മൂട്ടി, ദാണ്ടേ സുരേഷ് ഗോപി; താരങ്ങളെ അനുകരിച്ച് നിതാര, വീഡിയോയുമായി പേളി

കുഞ്ഞു നിതാരയുടെ കുസൃതികൾ. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി​ എന്നിവരെയൊക്കെ അനുകരിക്കാൻ ശ്രമിക്കുന്ന നിതാരയെ ആണ് പേളി പങ്കുവച്ച വീഡിയോയിൽ കാണുക

കുഞ്ഞു നിതാരയുടെ കുസൃതികൾ. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി​ എന്നിവരെയൊക്കെ അനുകരിക്കാൻ ശ്രമിക്കുന്ന നിതാരയെ ആണ് പേളി പങ്കുവച്ച വീഡിയോയിൽ കാണുക

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Pearle Maaney Nithara

സോഷ്യൽ മീഡിയയ്ക്ക് ഏറെ സുപരിചിതരാണ് നടിയും അവതാരകയുമായ പേളി മാണി. പേളിയ്ക്ക് ഒപ്പം ഭർത്താവ് ശ്രീനിഷും മക്കളായ നിലയും നിതാരയുമെല്ലാം ആരാധകർക്കും ഏറെ സുപരിചിതരാണ്. 2024 ജനുവരിയിൽ ആയിരുന്നു പേളിയുടെ രണ്ടാമത്തെ മകൾ നിതാരയുടെ ജനനം.

Advertisment

Also Read: മമ്മൂട്ടിയുടെ ഷർട്ട് റാംജി റാവുവിന്റെ കയ്യിലെത്തിയ കഥ

നിതാരയുടെ ചിത്രങ്ങളും നിതാരയുടെയും നിലയുടെയും വീഡിയോകളുമെല്ലാം പലപ്പോഴും പേളി  സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി​ എന്നിവരെയൊക്കെ അനുകരിക്കാൻ ശ്രമിക്കുന്ന നിതാരയെ ആണ് പേളി പങ്കുവച്ച പുതിയ വീഡിയോയിൽ കാണുക. 

Also Read: രേണു സുധി സിനിമയിലേക്ക്

അവതാരക, അഭിനേത്രി, യൂട്യൂബർ എന്നീ നിലകളിലെല്ലാം ആരാധകരുടെ പ്രിയപ്പെട്ട താരമാണ് പേളി മാണി. മഴവിൽ മനോരമയിലെ 'ഡി ഫോർ ഡാൻസ്' റിയാലിറ്റി ഷോയിലെ അവതാരകയായെത്തിയാണ് പേളി പ്രേക്ഷക മനസ്സിലിടം നേടിയത്. ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ  സീസണിലൂടെയാണ് പേളി ശ്രീനിഷ് അരവിന്ദിനെ പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും. 

Advertisment

Also Read: നിങ്ങൾക്കെന്നെ ഇഷ്ടപ്പെടാൻ കഴിയില്ല, പടം കണ്ടിറങ്ങുമ്പോൾ എന്റെ കഥാപാത്രം നിങ്ങളെ വിട്ട് പോവുകയുമില്ല: മമ്മൂട്ടി

2019 മേയ് അഞ്ചിനായിരുന്നു പേളിയുടെയും ശ്രീനിഷിന്റെയും വിവാഹം. യൂട്യൂബ് ചാനലും വ്ളോഗുമൊക്കെയായി സോഷ്യൽ മീഡിയയിൽ സജീവമാണ് ഈ ദമ്പതികൾ. അടുത്തിടെ, കൊച്ചിയിൽ പുതിയ ഫ്ളാറ്റും ഇരുവരും സ്വന്തമാക്കിയിരുന്നു. വൈറ്റിലയിലെ സിൽവർ സാൻഡ് ഐലൻഡിലാണ് പേളിയുടെയും ശ്രീനിഷിന്റെയും പുതിയ ഫ്ളാറ്റ്. 

Also Read: എന്റെയും സംയുക്തയുടെയും ഫ്രണ്ട്ഷിപ്പ് കാരണം ഞങ്ങളുടെ സഹോദരങ്ങൾ പ്രണയത്തിലായി, കല്യാണം കഴിച്ചു: രാജശ്രീ

Pearley Maaney

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: