scorecardresearch

വീണ്ടും ഗർഭിണിയാണോ? ഒടുവിൽ ആരാധകരുടെ സംശയത്തിന് മറുപടിയുമായി പേളി

പേളിയുടെ ഏറ്റവും പുതിയ ചിത്രങ്ങളും വീഡിയോകളുമാണ് ആരാധകരിൽ സംശയം ജനിപ്പിക്കുന്നത്

പേളിയുടെ ഏറ്റവും പുതിയ ചിത്രങ്ങളും വീഡിയോകളുമാണ് ആരാധകരിൽ സംശയം ജനിപ്പിക്കുന്നത്

author-image
Entertainment Desk
New Update
Pearle Maaney| Pearle Maaney Pregnant| Pearle Maaney Pregnancy rumours| പേളി മാണി

ഗർഭിണിയാണെന്ന വാർത്തകളോട് ആദ്യമായി പ്രതികരിക്കുകയാണ് പേളി മാണി

അവതാരക, മോഡൽ, അഭിനേത്രി എന്നീ നിലകളിലെല്ലാം ഏറെ ശ്രദ്ധേയയാണ് പേളി മാണി. മിനിസ്ക്രീനിൽ അവതാരകയായി എത്തി പിന്നീട് അഭിനയത്തിലൂടെ ബിഗ് സ്ക്രീനിലേക്കും കടന്നു വരികയായിരുന്നു പേളി. ബോളിവുഡിലും തമിഴകത്തുമെല്ലാം ഇതിനകം പേളി അഭിനയിച്ചു കഴിഞ്ഞു. സോഷ്യൽ മീഡിയയിലും പേളി ഏറെ ആക്റ്റീവാണ്. 2.6 മില്യണിലേറെ സബ്സ്ക്രൈബേഴ്സ് പേളിയുടെ യൂട്യൂബ് ചാനലിനുണ്ട്. തന്റെയും ഭർത്താവ് ശ്രീനിഷിന്റെയും മകൾ നിലയുടെയുമെല്ലാം വിശേഷങ്ങൾ പേളി യൂട്യൂബ് വീഡിയോകളിലൂടെ പങ്കുവയ്ക്കാറുണ്ട്.

Advertisment

പേളി വീണ്ടും ഗർഭിണിയാണോ എന്ന സംശയത്തിലാണ് താരത്തിന്റെ ആരാധകർ. പേളിയുടെ യൂട്യൂബ് വീഡിയോകളുടെ താഴെയും ഇൻസ്റ്റഗ്രാം പോസ്റ്റുകളിലുമെല്ലാം ആരാധകർ ഇക്കാര്യം നിരന്തരം ചോദിക്കുന്നുമുണ്ട്. ഇത് സംബന്ധിച്ച ചർച്ചകളും ആരാധകർക്കിടയിൽ സജീവമാണ്. വീഡിയോകളിൽ പലതിലും വയർ കാണാത്ത രീതിയിലാണ് പേളി പോസ് ചെയ്യുന്നത് എന്നതും ആരാധകരുടെ സംശയത്തിന് ആക്കം കൂട്ടിയിരുന്നു.

ഒടുവിൽ ആരാധകരുടെ സംശയത്തിന് മറുപടി നൽകിയിരിക്കുകയാണ് പേളി. "വെൽ.. ഞാൻ ഗർഭിണി ആണെങ്കിൽ ഉറപ്പായും ഞാൻ ആ വിശേഷം പങ്കിടും. അല്പം ക്ഷമ കാണിക്കൂ", എന്നാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പേളി മറുപടി നൽകിയത്. നാണത്തോടെ കണ്ണുപൊക്കിയിരിക്കുന്ന ഒരു ഇമോജിയും പേളി ഷെയർ ചെയ്തിട്ടുണ്ട്. പേളി ഇപ്പോഴും ഗർഭവാർത്തകൾ നിരസിക്കാത്തതിനാൽ തന്നെ, ഒരു സന്തോഷവാർത്ത ഉടനെ പ്രതീക്ഷിക്കാം എന്ന കണക്കുക്കൂട്ടലിലാണ് പേളി ആരാധകർ.

Advertisment
publive-image

പേളിയുടെ ആദ്യത്തെ ഗർഭകാലവും പ്രസവവുമൊക്കെ സോഷ്യൽ മീഡിയ ആഘോഷമാക്കിയ ഒന്നാണ്. ഗർഭിണിയാണെന്നു പ്രഖ്യാപിച്ചതു മുതൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുകയായിരുന്നു പേളി. ചിലപ്പോൾ, ആദ്യതവണ സോഷ്യൽ മീഡിയ അമിതമായി ആഘോഷമാക്കിയതിനാലും ഇത്തവണ പേളി പ്രഗ്നനൻസി വാർത്ത രഹസ്യമായി വയ്ക്കുന്നതെന്നും ആരാധകർ കമന്റ് ചെയ്യുന്നുണ്ട്.

ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിൽ മത്സരാർത്ഥിയായി എത്തിയ പേളി ഷോയുടെ ഫസ്റ്റ് റണ്ണർ അപ്പ് ആയിരുന്നു. ബിഗ് ബോസ് വീട്ടിൽ വെച്ചുള്ള പേളി- ശ്രീനിഷ് പ്രണയവും പിന്നീടുള്ള വിവാഹവുമൊക്കെ പേളിയെ വാർത്തകളിലെ താരമാക്കി മാറ്റി. ആരാധകർ പേളിഷ് എന്നാണ് ഈ താരജോഡികൾക്ക് പേരു നൽകിയിരിക്കുന്നത്. 2019 മേയ് മാസത്തിലായിരുന്നു ഇരുവരുടെയും വിവാഹം. മേയ് 5ന് ക്രിസ്റ്റ്യൻ ആചാരപ്രകാരവും മേയ് 8ന് ഹിന്ദു ആചാരപ്രകാരവും ഇരുവരും വിവാഹിതരായി. 2021 മാർച്ചിൽ പേളിയ്ക്കും ശ്രീനിഷിനും മകൾ നില ജനിച്ചത്. ഇന്ന് പേളിയ്ക്കും ശ്രീനിയ്ക്കുമൊപ്പം സമൂഹമാധ്യമങ്ങളിലെ താരമാണ് നിലയും.

Pearley Maaney

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: